കെ എന്‍ എം പ്രവര്‍ത്തക സംഗമം നടത്തി

Web Desk
1 Min Read

കോഴിക്കോട്: ‘ശ്രേഷ്ഠ സമൂഹം ഉത്കൃഷ്ട മൂല്യങ്ങള്‍’ എന്ന തലക്കെട്ടില്‍ ജനുവരി മുതല്‍ മേയ് വരെയുള്ള കാലയളവില്‍ കെ എന്‍ എം സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിനിന്റെ ഭാഗമായി 2024 ജനുവരി 19ന് കോഴിക്കോട് മുതലക്കുളത്ത് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണവും കോഴിക്കോട് സൗത്ത് ജില്ലാ പ്രവര്‍ത്തക സംഗമവും നടന്നു. കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുല്ലക്കോയ മദനി ചെയര്‍മാനും ജനറല്‍ സെക്രട്ടറി എം മുഹമ്മദ് മദനി കണ്‍വീനറുമായി സമ്മേളന വിജയത്തിനായി വിവിധ വകുപ്പുകളുടെ സ്വാഗതസംഘം രൂപീകരിച്ചു. കെ എന്‍ എം ജില്ലാ പ്രസിഡണ്ട് സി മരക്കാരുട്ടി അധ്യക്ഷത വഹിച്ചു. വളപ്പില്‍ അബ്ദുസ്സലാം, സുബൈര്‍ മദനി, ഇ വി മുസ്തഫ, ഹാഫിസ് റഹ്‌മാന്‍ മദനി, അസജദ് കടലുണ്ടി, ശമല്‍ പൊക്കുന്ന് എന്നിവര്‍ സംസാരിച്ചു.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!