

ദോഹ: ഖത്തറിലെ വാഴക്കാട്ടുകാരുടെ കൂട്ടായ്മയായ വാഴക്കാട് അസോസിയേഷന് ഖത്തറിന്റെ വാര്‍ഷിക ജനറല്‍ ബോഡിയില്‍ 2024 വര്‍ഷത്തെ കമ്മfറ്റിയെ തെരഞ്ഞെടുത്തു. തുമാമയിലെ ഐ ഐ സി സി ഓഫീസ് ഹാളില്‍ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ പ്രസിഡന്റ് ഇ പി അബ്ദു റഹ്മാന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. നിയാസ് കാവുങ്ങല്‍ അധ്യക്ഷത വഹിച്ചു.

കണ്ണിയത്ത് അബ്ദുല്‍ ലത്തീഫ്, നാട്ടില്‍ നിന്നും ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഖത്തറില്‍ എത്തിയ മുന്‍ പ്രവാസികളായ മാളിയേക്കല്‍ അഹമ്മദ് കുട്ടി, ഒ കെ ബഷീര്‍, വാഖിന്റെ സീനിയര്‍ അംഗം ടി കെ ജമാല്‍ എന്നിവര്‍ സംസാരിച്ചു. വാഖിന്റെ വാര്‍ഷിക പ്രവര്‍ത്തന റിപോര്‍ട്ട് സെക്രട്ടറി ജൈസല്‍ കെ കെയും സാമ്പത്തിക റിപ്പോര്‍ട്ട് ഷമീര്‍ മണ്ണറോട്ടും അവതരിപ്പിച്ചു.


സംഘടനാ തെരഞ്ഞെടുപ്പില്‍ പുതിയ കമ്മിറ്റി ഭാരവാഹികളെയും 25 അംഗ എക്സിക്യൂട്ടീവിനെയും തെരഞ്ഞെടുത്തു. അക്ബര്‍ ടി പി (പ്രസി), സിദ്ധിഖ് സി വി, സുഹൈല്‍ കെ കെ, ഖയ്യൂം ടി കെ, ജൈസല്‍ കെ കെ (വൈസ് പ്രസി), ഫവാസ് ബി കെ (ജന സെക്ര), ഷംവില്‍ എളാംകുഴി, സിദ്ധിക്ക് കെ കെ, റാഷില്‍ പി വി, ഫസല്‍ കൊന്നങ്ങല് (സെക്ര), ഷാജഹാന് ടി കെ (ട്രഷ) എന്നിവരാണ് ഭാരവാഹികള്‍.
ജൈസല്‍ കെ കെ സ്വാഗതവും ഷമീര്‍ മണ്ണറോട്ട് നന്ദിയും പറഞ്ഞു. സിദ്ധിക്ക് വട്ടപ്പാറ, കെ സി അഹമ്മദ് കുട്ടി, സലീം ടി കെ, മുക്താര്‍ കൊന്നേങ്ങല്‍, സലാഹുദ്ധീന്‍, സിദ്ധിക്ക് കെ കെ, ഷബീര്‍ അലി പി എം, സുഹൈല്‍ കെ കെ, ഫസല്‍ കെ, കരീം അക്കോട് എന്നിവര്‍ പുതിയ കമ്മിറ്റിക്ക് ആശംസകള്‍ നേര്‍ന്നു.

