ഈണം ദോഹ ആറ് വ്യക്തിത്വങ്ങളെ ആദരിച്ചു

Web Desk
1 Min Read

ദോഹ: കഴിഞ്ഞ ഇരുപത് വര്‍ഷമായി ദോഹയില്‍ വ്യത്യസ്ത സംഗീത പരിപാടികള്‍ സംഘടിപ്പിച്ച് വരുന്ന സംഗീത പ്രേമികളുടെ കൂട്ടായ്മയായ സംഗീതത്തിലൂടെ സൗഹൃദം സൗഹൃദത്തിലൂടെ കാരുണ്യം എന്ന ആപ്തവാക്യവുമായി പ്രവര്‍ത്തിക്കുന്ന ഈണം ദോഹ ദോഹയിലെ വ്യത്യസ്ത മേഖലകളില്‍ പ്രഗല്‍ഭ്യം തെളിയിച്ച ആറ് വ്യക്തിത്വങ്ങളെ ആദരിച്ചു. ഏഴു വര്‍ഷത്തോളം കാന്‍സര്‍ രോഗവുമായി പൊരുതി ജീവിതത്തിലേക്ക് തിരിച്ചു വന്നു വിന്നേഴ്‌സ് എന്ന സംഘടന രൂപീകരിച്ച് കാന്‍സര്‍ രോഗികള്‍ക്ക് ആത്മവിശ്വാസം പകരാനും ബോധവത്ക്കരണം നടത്താനും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മേരി പോള്‍ സചിത്, ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ജീവവായു ആക്കി പ്രവര്‍ത്തിക്കുന്ന അഷ്‌റഫ് വടകര, ഖത്തര്‍ നാഷനല്‍ ഫുട്ബാള്‍ ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളി ഇന്ത്യന്‍ താരമായ തഹസിന്‍ മുഹമ്മദ് ജിംഷാദ്, ഭിന്നശേഷി കുട്ടികള്‍ക്കായി സൗജന്യ ചികില്‍സ നടത്തുന്ന ഏഷ്യയിലെ തന്നെ പ്രശസ്തമായ കൊയിലാണ്ടി നസ്റ്റിനെ ഭാഗമായ നിയാര്‍ക്ക് എന്ന സ്ഥാപനം, കുറഞ്ഞ കാലം കൊണ്ട് വിഷ്വല്‍ മീഡിയാ രംഗത്ത് അഭൂതപൂര്‍വമായ നേട്ടങ്ങള്‍ കൈവരിച്ച 121 മീഡിയ, ഗാനങ്ങളുടെ ചരിത്രങ്ങള്‍ അവതരിപ്പിച്ച് ശ്രോതാക്കളെ വിസ്മയിപ്പിക്കുന്ന ദോഹയിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദ്ധന്‍ ഡോ. റഷീദ് പട്ടത്ത് എന്നിവരാണ് ഈണം ദോഹയുടെ ആദരങ്ങള്‍ ഏറ്റുവാങ്ങിയത്.

city exchange

വെല്‍കയര്‍ അഷ്‌റഫ്, കെ കെ ഉസ്മാന്‍, നിഷാദ് ഗുരുവായൂര്‍, 121 എം ഡി മന്‍സൂര്‍ അലി, ആഷിഖ് മാഹി, ശരത് സി നായര്‍, ഷക്കീര്‍ പാവറട്ടി, ബി ടി കെ സലീം എന്നിവര്‍ പുരസ്‌കാരങ്ങള്‍ കൈമാറി.

സംഗീത രംഗത്തെ പുത്തന്‍ താരോദയമായ നാച്ചു കലിക്കറ്റിന്റെ ഗാനമേളയായിരുന്നു ആകര്‍ഷകമായ മറ്റൊരു ഘടകം. മാക്‌സ് സലാമിന്റെ നേതൃത്വത്തിലായിരുന്നു സംഗീത വിഭാഗം പ്രസിഡണ്ട് ഫരീദ് തിക്കോടി അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സിക്രട്ടറി എം വി മുസ്തഫ സ്വാഗതം പറഞ്ഞു.

വരും വര്‍ഷങ്ങളിലും ഇതുപോലെ പ്രശസ്ത വ്യക്തികളെ ആദരിക്കുമെന്നും പുതിയ ഗായകരെ കണ്ടെത്തി അവസരങ്ങള്‍ നല്‍കുമെന്നും ഇപ്പോള്‍ നാട്ടില്‍ ചെയ്തുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!