
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച കേസില്‍ അഞ്ച് ഇറാനിയന്‍ സ്വദേശികള്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതി ജഡ്ജി ഡോ. ഫഹദ് ബു സ്വാലിബ് അധ്യക്ഷനായ കോടതിയാണ് ശിക്ഷ വിധിച്ചത്.

കടല്‍ മാര്‍ഗ്ഗം ബോട്ടിലാണ് ഇറാനില്‍ നിന്ന് കുവൈത്തിലേക്ക് മയക്കുമരുന്ന് എത്തിക്കാന്‍ ശ്രമിച്ചത്. നേരത്തെ പറഞ്ഞുറപ്പിച്ച പ്രകാരം കുവൈത്ത് സ്വദേശിക്ക് മയക്കുമരുന്ന് കൈമാറാനായിരുന്നു പദ്ധതി.

മയക്കുമരുന്നുമായി ബോട്ട് കുവൈത്ത് സമുദ്രാതിര്‍ത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെ കോസ്റ്റ് ഗാര്‍ഡ് പട്രോളിംഗ് സംഘം ബോട്ട് തടയുകയായിരുന്നു. രക്ഷപ്പെടാന്‍ ശ്രമം നടത്തിയെങ്കിലും വളഞ്ഞിട്ടു പിടികൂടുകയായിരുന്നു.
