ഖത്തര്‍ റെസിഡന്റ്സ് ഓഫ് ഇന്ത്യ ഫുട്‌ബോള്‍ ചാമ്പ്യന്‍സ് ലീഗ് ടൈറ്റാന്‍ എഫ് സി ജേതാക്കള്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ ഇന്ത്യക്കാരുടെ ഫുട്‌ബോള്‍ കൂട്ടായ്മയായ ഖത്തര്‍ റസിഡന്റ്‌സ് ഓഫ് ഇന്ത്യ ഫുട്‌ബോള്‍ ക്ലബ് ഒരു മാസത്തോളമായി മെസൈദ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച ചാമ്പ്യന്‍സ് ലീഗ് സീസണ്‍ 3ന്റെ ഗ്രാന്‍ഡ് ഫൈനലില്‍ വൈല്‍ഡ്കാറ്റ് എഫ് സിയെ പരാജയപ്പെടുത്തി ടൈറ്റാന്‍ എഫ് സി ജേതാക്കളായി.

city exchange

ഫൈനല്‍ മത്സരത്തില്‍ വിജയിച്ച ടൈറ്റാന്‍ എഫ് സി ടീമിനുള്ള ചാമ്പ്യന്‍സ് ട്രോഫി പഴയകാല ഫുട്‌ബോള്‍ താരം മുഹമ്മദ് വിതരണം ചെയ്തു.

ടൂര്‍ണമെന്റിലെ ടോപ്‌സ്‌കോററായി ഫൈസലിനെയും മികച്ച ഗോള്‍ കീപ്പറായി അഷ്‌കറിനെയും മികച്ച ഡിഫെന്‍ഡറായി സ്റ്റീവോയെയും മികച്ച പ്ലേമേക്കറായി പ്രവീണിനെയും ഫേവറൈറ്റ് പ്ലെയറായി ഷമീമിനെയും എമെര്‍ജിങ് പ്ലെയറായി സഫ്വാനെയും തെരഞ്ഞെടുത്തു .

- Advertisement -
Ad image

ഒരു മാസം നീണ്ടുനിന്ന ഫുട്‌ബോള്‍ മാമാങ്കത്തിന് അല്‍ത്വാഫ്, ഷാന്‍, ജാബിര്‍, ശനീബ്, ശബാബ്, മഷ്ഹൂദ്, ഖലീല്‍ അബ്ദുല്‍ റഹിമാന്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share This Article
Leave a Comment
error: Content is protected !!