

ദോഹ: റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് സംഘടിപ്പിച്ച ഷോപ്പ് ആന്റ് വിന്‍ പരിപാടിയുടെ വിജയിയെ പ്രഖ്യാപിച്ചു. ജൂലൈ 10ന് അല്‍മുറയിലെ റവാബി ഹൈപ്പര്‍മാര്‍ക്കറ്റില്‍ നടന്ന നറുക്കെടുപ്പിലാണ് വിജയിയെ കണ്ടെത്തിയത്. 2897431 എന്ന കൂപ്പണ്‍ കൈവശം വെച്ചിരുന്ന മുഹമ്മദ് ഹെലാല്‍ ആണ് സമ്മാനമായ നിസ്സാന്‍ പട്രോള്‍ സ്വന്തമാക്കിയ ഭാഗ്യശാലി.

2023 ഫെബ്രുവരി ഒന്നിന് ആരംഭിച്ച് സെപ്റ്റംബര്‍ 30 വരെ തുടരുന്ന ക്യാമ്പയിന്‍ ഇതിനകം തന്നെ ഉപഭോക്താക്കളുടെ പ്രീതി പിടിച്ച് പറ്റിയിരുന്നു. റവാബി ഹൈപ്പര്‍മാര്‍ക്കറ്റിന്റെ എതെങ്കിലും ശാഖയില്‍ നിന്ന് 50 റിയാലിന് പര്‍ചെയ്‌സ് ഏതൊരാള്‍ക്കും നറുക്കെടുപ്പിലൂടെ നിസ്സാന്‍ പട്രോള്‍ കാര്‍ നേടാനുള്ള അവസരമാണ് റവാബി ഒരുക്കുന്നത്.

ബ്രാഞ്ച് മാനേജര്‍ അഷ്റഫ് ടി ഉള്‍പ്പെടെയുള്ള വിശിഷ്ട വ്യക്തികള്‍ പങ്കെടുത്ത വിജയ് പ്രഖ്യാപന ചടങ്ങില്‍ ജോജോ റോബര്‍ട്ട് (ഓപ്പറേഷന്‍ മാനേജര്‍), ഷിജു കൃഷ്ണന്‍ (ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍), സജിത്ത് ഇ പി (അസിസ്റ്റന്റ് മാര്‍ക്കറ്റിംഗ് മാനേജര്‍), റഹിസ് (അഡ്മിന്‍ മാനേജര്‍), വാണിജ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ അബ്ദുല്‍ മാലിക്ക് എന്നിവരും സാന്നിധ്യം അറിയിച്ചു.
ഉപഭോക്താക്കള്‍ക്ക് നിസ്സാന്‍ പട്രോള്‍ സ്വന്തമാക്കാനുള്ള അടുത്ത സുവര്‍ണ്ണാവസരമാണ് 2023 ആഗസ്റ്റ് ഒന്നിന് നടക്കാനിരിക്കുന്ന നറുക്കെടുപ്പ്. റവാബിയുടെ എതെങ്കിലും ശാഖയില്‍ നിന്ന് പര്‍ചെയ്‌സ് ചെയ്യുന്ന ഉപഭോക്താക്കളില്‍ നിന്നാണ് വിജയിയെ തിരഞ്ഞെടുക്കുക:
റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഇസ്ഗാവ, റവാബി ഫുഡ് സെന്റര്‍ അല്‍ റയ്യാന്‍, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ മുറ, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് അല്‍ വക്ര, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ന്യൂ റയ്യാന്‍, റവാബി ഹൈപ്പര്‍മാര്‍ക്കറ്റ് ഉം സലാല്‍ മുഹമ്മദ്, ഗ്രാന്‍ഡ് ഷോപ്പിംഗ് സെന്റര്‍ അബു ഹാമര്‍, ഗ്രാന്റ്റ് ഹൈപ്പര്‍മാര്‍ക്കറ്റ് ഖത്തരിയാത്ത്.
ഉപഭോക്താക്കള്‍ക്ക് സമാനതകളില്ലാത്ത ഷോപ്പിംഗ് അനുഭവം സമ്മാനിക്കുന്നതില്‍ റവാബി എന്നും മുന്‍പന്തിയിലാണ്. വരാനിരിക്കുന്ന ആവേശകരമായ പരിപാടികള്‍ക്കും അത്യുഗ്രന്‍ സമ്മാനങ്ങള്‍ക്കുമായി കാത്തിരിക്കണമെന്ന സന്ദേശമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

