

മുംബൈ: വ്യത്യസ്ത തട്ടിപ്പുകളിലൂടെ ഇന്ത്യയില്‍ പ്രതിദിനം 100 കോടി രൂപ നഷ്ടപ്പെടുന്നതായി റിസര്‍വ് ബാങ്കിന്റെ കണക്ക്. കഴിഞ്ഞ ഏഴു വര്‍ഷമായി ഇത്രയും തുക ദിവസേന നഷ്ടപ്പെടുന്നുണ്ടെന്നാണ് റിസര്‍വ് ബാങ്ക് പുറത്തുവിട്ട കണക്കില്‍ പറയുന്നത്.

മഹാരാഷ്ട്രയിലാണ് തട്ടിപ്പ് ഏറ്റവും ഭീകരമായി നടക്കുന്നത്. രാജ്യത്ത് നഷ്ടപ്പെടുന്ന തുകയുടെ പകുതിയും മഹാരാഷ്ട്രയിലാണ് സംഭവിക്കുന്നത്. ഡല്‍ഹി, തെലങ്കാന, ഗുജറാത്ത്, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളാണ് മഹാരാഷ്ട്രയ്ക്ക് പിന്നിലുള്ള നാല് സ്ഥാനങ്ങളിലുള്ളത്. ഈ അഞ്ച് സംസ്ഥാനങ്ങളിലായാണ് രാജ്യത്തെ 83 ശതമാനം പണവും തട്ടിക്കുന്നത്.

2015 ഏപ്രില്‍ ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുള്ള കാലയളവില്‍ സംസ്ഥാനങ്ങളില്‍ നിന്നും രണ്ടര ലക്ഷം കോടി രൂപയുടെ ബാങ്കിംഗ് തട്ടിപ്പാണ് കണ്ടെത്തിയിരിക്കുന്നത്. തട്ടിപ്പ് നടക്കുന്നതുപോലെ അത് തടയാനുള്ള നടപടികളും വേഗത്തില്‍ നടക്കുന്നുണ്ടെന്നതാണ് ആശ്വാസം. വേഗത്തിലുള്ള റിപ്പോര്‍ട്ടിംഗ്, തടയാന്‍ സ്വീകരിച്ച നടപടികള്‍ എന്നിവയെ തുടര്‍ന്ന് വര്‍ഷം തോറും തട്ടിപ്പ് സംഭവങ്ങള്‍ കുറയുന്നതിന് കാരണമാകുന്നുണ്ടെന്നാണ് ധനമന്ത്രാലയം പറയുന്നത്.
എട്ടു വിഭാഗങ്ങളായാണ് തട്ടിപ്പുകളെ തരംതിരിച്ചിരിക്കുന്നത്. ദുരുപയോഗം, ക്രിമിനല്‍ വിശ്വാസ ലംഘനം, വ്യാജ ഉപകരണങ്ങള്‍ മുഖേനയുള്ള വഞ്ചനാപരമായ പണമിടപാട്, അക്കൗണ്ട് ബുക്കുകളില്‍ കൃത്രിമം, സാങ്കല്‍പ്പിക അക്കൗണ്ടുകള്‍ വഴി മാറ്റിയെടുക്കല്‍, പാരിതോഷികത്തിനോ നിയമവിരുദ്ധ സംതൃപ്തിക്കോ വേണ്ടിയുള്ള അനധികൃത ക്രെഡിറ്റ് സൗകര്യങ്ങള്‍, പണമില്ലാത്തതിനെ കുറിച്ചുള്ള അശ്രദ്ധ, വഞ്ചനയും വ്യാജരേഖയും എന്നിവയാണ് വിവിധ വിഭാഗങ്ങള്‍. വിദേശ വിനിമയ ഇടപാടുകളിലെ ക്രമക്കേടുകളും മറ്റേതെങ്കിലും തരത്തിലുള്ള തട്ടിപ്പുകളും മുകളില്‍ പറഞ്ഞ പ്രത്യേക തലങ്ങളില്‍ ഉള്‍പ്പെടുന്നില്ല.
വഞ്ചനകള്‍ ബാങ്കുകള്‍ക്ക് പുറത്താണ് നടക്കുന്നതെന്ന ധാരണയില്‍ അവയിലേക്ക് ശ്രദ്ധിക്കാന്‍ ധാരാളം സമയം ചെലവഴിക്കുന്നതിന് പകരം ബാങ്കിലുള്ളവരെ കൂടുതല്‍ ഉത്തരവാദിത്വമുള്ളവരാക്കുന്നതായിരിക്കും ഫലപ്രദമെന്നാണ് വിദഗ്ധര്‍ പറയുന്നത്. വലിയ അഡ്വാന്‍സുകളും വായ്പകളും കൈകാര്യം ചെയ്യുമ്പോഴാണ് കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടത്.
വലിയ തുക അഡ്വാന്‍സോ വായ്പയോ നല്കുമ്പോള്‍ അതിന്റെ ഉത്തരവാദിത്വം അത് അനുവദിക്കുന്നവരെ ഏല്‍പ്പിക്കുന്ന പ്രക്രിയ ഉണ്ടാകണം. കാരണം ഇത്തരത്തിലുള്ള ധാരാളം തട്ടിപ്പുകള്‍ സംഭവിക്കുന്നത് ഈടില്ലാതെ വായ്പ അനുവദിക്കുന്നതിലൂടെയാണെന്ന് ബാങ്കുകള്‍ ഉള്‍പ്പെടുന്ന ഇടപാടുകാരായ നെട്രിക കണ്‍സള്‍ട്ടിംഗിന്റെ മാനേജിംഗ് ഡയറക്ടര്‍ സഞ്ജയ് കൗശിക് പറഞ്ഞു.
ബാങ്കുകള്‍ക്ക് ഈട് ലഭിച്ച കേസുകളില്‍ പോലും ശരിയായ അപകട സാധ്യത വിലയിരുത്തിയിട്ടില്ലെന്ന് എം എന്‍ സി ബാങ്കിലെ സീനിയര്‍ മാനേജര്‍ ബികാഷ് ഗംഗാധരന്‍ പറഞ്ഞു. യു എസ് ബാങ്കുകളില്‍ ലോണുകളുടേയോ അഡ്വാന്‍സിന്റേയോ റിസ്‌ക് അസസ്മെന്റ് പതിവായോ ചില കേസുകളില്‍ എല്ലാ ദിവസമോ നടക്കുമ്പോള്‍ ഇന്ത്യന്‍ ബാങ്കുകളില്‍ അത് സംഭവിക്കുന്നില്ല. ഇതിനായി സമര്‍പ്പിത ടീമുകളെ നയിക്കുന്നത് വായ്പകള്‍ തിരിച്ചറിയുന്നതില്‍ വളരെയധികം സഹായിക്കുമെന്ന് കരുതുന്നതായും അദ്ദേഹം പറഞ്ഞു. പണം നഷ്ടപ്പെടുന്നതിന് മുമ്പ് ഇത്തരം കാര്യങ്ങള്‍ പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറയുന്നു.
സാമ്പത്തിക ക്രമക്കേടുകളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കുന്നതിന് മാത്രമല്ല, അത് തടയുന്നതിനും നിരവധി നടപടികള്‍ സ്വീകരിച്ചിരിക്കുന്നതിനാല്‍ തട്ടിപ്പിന്റെ നിരക്ക് കുറയുന്നതായി ആള്‍ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് കോണ്‍ഫെഡറേഷന്‍ മുന്‍ പ്രസിഡന്റ് വൈ സുദര്‍ശന്‍ പറഞ്ഞു.
2015- 16 വര്‍ഷത്തില്‍ 67,760 കോടി രൂപയായിരുന്നത് 2016- 17ല്‍ 59966.4 കോടി രൂപയായി കുറഞ്ഞു. പിന്നീടുള്ള രണ്ടു വര്‍ഷം നാല്‍പ്പത്തി അയ്യായിരം കോടി രൂപയില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019- 20ല്‍ 27,698.4 കോടി രൂപയും 2020- 21ല്‍ 10,699.9 കോടിയായും കുറഞ്ഞു. ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ഒന്‍പത് മാസത്തെ തുക 674.9 കോടി രൂപയാണ്.

