

ദോഹ: കിഴുപ്പിള്ളിക്കര പ്രവാസി സൗഹൃദ കൂട്ടായ്മ ഖത്തര്‍ കമ്മിറ്റിയുടെ 2024ലെ കലണ്ടര്‍ മുന്‍തസ പാര്‍ക്കില്‍ നടന്ന ചടങ്ങില്‍ കിഫ ഉപദേശക സമിതി അംഗവും മുതിര്‍ന്ന പ്രവാസിയുമായ മന്‍സൂര്‍ പുതിയവീട്ടില്‍ പ്രകാശനം ചെയ്തു. കിഫ പ്രസിഡന്റ് ഹിജാസ്, വൈസ് പ്രസിഡന്റ് മോഹനന്‍ എന്നിവര്‍ സ്വീകരിച്ചു.

ചടങ്ങില്‍ ജനറല്‍ സെക്രട്ടറി ഷാജഹാന്‍ സ്വാഗതം ആശംസിച്ചു. കിഫ ട്രഷറര്‍ ഷെറിന്‍ മജീദ്, തൊപ്പിയില്‍ ബഷീര്‍ എന്നിവര്‍ പങ്കെടുത്തു.
