കറുപ്പ് വസ്ത്രങ്ങളണിഞ്ഞ് ഇന്‍കാസ് കണ്ണൂര്‍ പ്രതിഷേധ സംഗമം നടത്തി

Web Desk
1 Min Read

ദോഹ: ഭരണകൂടത്തിന്റെ അധികാരഹുങ്കില്‍ കോണ്‍ഗ്രസ് നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിക്കുകയും കള്ളക്കേസുകള്‍ ചുമത്തുകയും കോണ്‍ഗ്രസ് ഓഫീസുകള്‍ തകര്‍ക്കുകയും ചെയ്യുന്ന സി പി എമ്മിന്റെ രാഷ്ട്രീയത്തിനെതിരെയും പിണറായി വിജയന്‍ എന്ന ഏകാധിപതിയുടെ ധാര്‍ഷ്ട്യത്തിനെതിരായും ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി കറുപ്പ് വസ്ത്രമണിഞ്ഞ് പ്രതിഷേധ സംഗമം സംഘടിപ്പിച്ചു.

city exchange

ഇന്‍കാസ് ഖത്തര്‍ കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ശ്രീരാജ് എം പി അധ്യക്ഷത വഹിച്ചു. സുരേഷ് കരിയാട്, നിഹാസ് കോടിയേരി, അബ്ദുല്‍ റഷീദ്, ഷമീര്‍ മട്ടന്നൂര്‍, ആഷിഫ്, മുഹമ്മദ് എടയന്നൂര്‍, ജംനാസ് മാലൂര്‍, റഷീദ് കടവത്തൂര്‍, നിയാസ് ചിറ്റാലിക്കല്‍, നിയാദ് എ പി, സന്തോഷ് ജോസഫ്, അനീസ് അലി, ശിവാനന്ദന്‍ കൈതേരി, ഷിനോഫ്, അസ്സൈനാര്‍,സനില്‍ മക്രേരി, അബ്ദുല്‍ സലാം, റാസിക് ആയിപ്പുഴ, ജുവല്‍ ജോസഫ്, ജിബിന്‍ തോമസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ജനറല്‍ സെക്രട്ടറി ജെനിറ്റ് ജോബ് സ്വാഗതവും ട്രഷറര്‍ സഞ്ജയ് രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

TAGGED:
Share This Article
Leave a Comment
error: Content is protected !!