കാസര്‍ക്കോട് ക്രിക്കറ്റ് ലീഗില്‍ ഗ്രീന്‍ സ്റ്റാര്‍ കാഞ്ഞങ്ങാട് ചാമ്പ്യന്‍മാര്‍

Web Desk
1 Min Read

ദോഹ: ഖത്തറിലെ കാസര്‍ഗോഡ് ജില്ലയെ പ്രതിനിധീകരിക്കുന്ന പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍ പങ്കെടുത്ത അല്‍ സമാന്‍ എക്‌സ്‌ചേഞ്ച് സിസിഎല്‍ 2025 കാസര്‍ഗോഡ് ക്രിക്കറ്റ് ലീഗ് ഓള്‍ഡ് ഐഡിയല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നു.

city exchange

മൂന്നുദിവസം നീണ്ടുനിന്ന ലീഗില്‍ കാസര്‍കോട് ജില്ലക്കാരായ കളിക്കാരെ ലേലം വിളിച്ചാണ് ഓരോ ടീമുകളും സെറ്റ് ചെയ്തത്. അഞ്ച് ടീമുകള്‍ പങ്കെടുത്ത ടൂര്‍ണമെന്റ് ഫൈനലില്‍ ഗ്രീന്‍സ്റ്റാര്‍ കാഞ്ഞങ്ങാട് ടീം കെഎസ്ഡിഎക്‌സ്‌ഐയെ 31 റണ്‍സിന് തോല്‍പ്പിച്ച് പ്രഥമ സി സി എല്‍ കിരീടം സ്വന്തമാക്കി.

ഗ്രീന്‍സ്റ്റാര്‍ ക്യാപ്റ്റനും ഐക്കണ്‍ താരവുമായ ഫൈറൂസ് പുറത്താകാതെ നേടിയ അതിശയകരമായ 52 റണ്‍സ് (17 പന്തില്‍) സംഭാവന ചെയ്ത് തന്റെ ടീമിന് അഞ്ച് ഓവറില്‍ 70 റണ്‍സെന്ന വലിയ സ്‌കോര്‍ നല്‍കി. സൃഷ്ടിച്ചു. മറുപടി ബാറ്റിംഗിനിറങ്ങിയ കെഎസ്ഡിഎക്‌സ്‌ഐക്കായി കാസിം ചൂരി നല്ല തുടക്കം നല്‍കിയെങ്കിലും ഗ്രീന്‍സ്റ്റാര്‍ താരമായ ഷാബില്‍ രണ്ടാം ഓവറില്‍ ബ്രേക്ക് ത്രൂ നേടുകയും തുടര്‍ന്ന് നൂറു, ശരത്, അച്ചു എന്നിവര്‍ മറ്റുതാരങ്ങളെയും വീഴ്ത്തി ഗ്രീന്‍സ്റ്റാറിന് ഗംഭീര ജയം സമ്മാനിക്കുകയും ചെയ്തു.

ചാമ്പ്യന്‍ ട്രോഫി മുഹീസ് റാണയും റണ്ണേഴ്‌സ് ട്രോഫി ജാഫര്‍ മാസ്‌ക്കവും കൈമാറി. ലുഖ്മാന്‍ തളങ്കര, സാദിക്ക് പാക്ക്യര, നാസര്‍ കൈതക്കാട്, നാസര്‍ ഗ്രീന്‍ ലാന്‍ഡ്, ഷാനി കബയാന്‍, ജൂവൈസ് അല്‍സമാന്‍, ഫൈസല്‍ ഫില്ലി, ഷാഫി ചെമ്പരിക്ക, നൗഷാദ് കെ സി, മാക്ക് അടൂര്‍, അഷ്റഫ് കാഞ്ഞങ്ങാട്, ഹമീദ് അറന്തോട് എന്നിവര്‍ സംബന്ധിച്ചു.

- Advertisement -
Ad image

ഗ്രീന്‍സ്റ്റാര്‍ താരം മുനൈസ് മികച്ച ബാറ്ററായും ടൂര്‍ണമെന്റിലെ ഏറ്റവും വിലയേറിയ താരമായും തെരഞ്ഞെടുക്കപ്പെട്ടു. ബെസ്റ്റ് ബൗളര്‍ കാസിം ചൂരി, ബെസ്റ്റ് ഫീല്‍ഡര്‍ ഷബീബ്, ബെസ്റ്റ് ക്യാച്ച് നാസര്‍ ടിസാന്‍, വിക്കറ്റ് കീപ്പര്‍ ചിന്നു എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഫൈനലിലെ മാന്‍ ഓഫ് ദ മാച്ച് ക്യാപ്റ്റന്‍ ഫൈറൂസ് നേടി.

Share This Article
Leave a Comment
error: Content is protected !!