

കീവ്: സംഘര്‍ഷം കടുക്കുന്നതിനിടിയല്‍ റഷ്യയും യുക്രൈനും സമാധാന ചര്‍ച്ച. യുക്രൈന്‍- ബെലാറസ് അതിര്‍ത്തിയിലാണ് ചര്‍ച്ചയെന്നാണ് യുക്രേനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കിയെ ഉദ്ധരിച്ച് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തതത്. നേരത്തെ ബെലാറസിലെ ചര്‍ച്ചകള്‍ക്ക് സെലെന്‍സ്‌കി തയ്യാറായിരുന്നില്ല. ബെലാറസ് നിഷ്പക്ഷ പ്രദേശമല്ലെന്നായിരുന്നു യുക്രൈന്‍ വാദിച്ചത്.

യുക്രൈന്‍ സൈനികരും പൗരന്മാരും കടുത്ത പ്രതിരോധം സൃഷ്ടിച്ചതോടെ റഷ്യന്‍ അധിവേശം ഞായറാഴ്ച മന്ദഗതിയിലായിരുന്നു. പ്രിപ്യാറ്റ് നദിക്കു സമീപമാണ് ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ ചര്‍ച്ച നടത്തിയതെന്ന് സെലെന്‍സ്‌കിയുടെ ഓഫിസില്‍ നിന്നുള്ള പ്രസ്താവനയെ പരാമര്‍ശിച്ച് സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ സഖ്യകക്ഷിയായ ബെലാറസ് ഭരണാധികാരി അലക്സാണ്ടര് ലുകാഷെങ്കോയുമായി സെന്‍സ്‌കി സംസാരിച്ചിരുന്നു.

യുക്രേനിയന്‍ പ്രതിനിധി സംഘത്തിന്റെ യാത്രയിലും ചര്‍ച്ചയിലും തിരിച്ചു വരവിലും ബെലാറസിയന്‍ പ്രദേശത്ത് നിലയുറപ്പിച്ച വിമാനങ്ങളും ഹെലികോപ്ടറുകളും മിസൈലുകളില്‍ നിന്നും ആക്രമണമുണ്ടാകില്ലെന്ന ഉറപ്പാക്കുന്നതിന്റെ ഉത്തരവാദിത്വം അലക്സാണ്ടര്‍ ലുകാഷെങ്കോ ഏറ്റെടുത്തതായി സ്‌കൈ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

