‘സഖാവ്: കുഞ്ഞാലി, ഏറനാടിന്റെ രക്തനക്ഷത്രം’ അഞ്ചാം പതിപ്പ് പുറത്തിറങ്ങി

Web Desk
0 Min Read

ഷാര്‍ജ: ഏറനാടിന്റെ സമര സഖാവ് കുഞ്ഞാലിയുടെ ജീവചരിത്രം അടിസ്ഥാനമാക്കി എഴുത്തുകാരന്‍ ഹംസ ആലുങ്ങല്‍ എഴുതി പേരക്ക ബുക്‌സ് പ്രസിദ്ധീകരിച്ച ‘സഖാവ്: കുഞ്ഞാലി, ഏറനാടിന്റെ രക്തനക്ഷത്രം’ പുസ്തകത്തിന്റെ അഞ്ചാം പതിപ്പ് പുറത്തിറങ്ങി. ഷാര്‍ജ പുസ്തകോത്സവത്തിന്റെ അവസാന ദിനത്തിലായിരുന്നു പ്രകാശനം. ഒപ്പം ഇന്‍ക്വിലാബ് എന്ന ഗ്രന്ഥം കൂടി പ്രകാശനം ചെയ്തു.പ്രൊഫ എന്‍.പി. ഹാഫിസ് മുഹമ്മദ്, നവാസ് പൂനൂര്‍,ഫൈസല്‍ എളേറ്റില്‍, ബഷീര്‍ തിക്കോടി, കെ.പി ഹൈദരലി ഗ്രന്ഥകര്‍ത്താവ് ഹംസ ആലുങ്ങല്‍, സഖാവ് കുഞ്ഞാലിയുടെ ഇളയ മകള്‍ ഹസീന നജീബ്, മരുമകന്‍ നജീബ് മുഹമ്മദ് ഇസ്മയില്‍, പുത്രി അലീഷ നജീബ്, ജലീല്‍ പട്ടാമ്പി തുടങ്ങിയവരും ചടങ്ങില്‍ സംബന്ധിച്ചു.

city exchange
Share This Article
Leave a Comment
error: Content is protected !!