മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എം പി പ്രകാശം അന്തരിച്ചു

Web Desk
1 Min Read

കൊച്ചി: മുതിര്‍ന്ന മധ്യമ പ്രവര്‍ത്തകന്‍ എം പി പ്രകാശം (89) വെണ്ണലയിലെ വസതിയില്‍ നിര്യാതനായി. ദീര്‍ഘകാലം എറണാകുളം ജനയുഗം ലേഖകനായിരുന്നു. എറണാകുളം പ്രസ് ക്ലബ് സ്ഥാപകാംഗമായിരുന്ന അദ്ദേഹം സെക്രട്ടറിയും പ്രസിഡന്റുമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

city exchange
എം പി പ്രകാശം


സംഘടിത വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ എത്തിയ പ്രകാശന്‍ സീനിയര്‍ ജേണലിസ്റ്റ്‌സ് ഫോറത്തിന്റെ സജീവ അംഗവും ദീര്‍ഘകാലം ജില്ലാ കമ്മിറ്റി വൈസ് പ്രസിഡന്റുമായിരുന്നു. എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സില്‍ ഭാരവാഹിയായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം സമസ്ത കേരള സാഹിത്യ പരിഷത്തിന്റെ നിര്‍വാഹ സമതി അംഗമാണ്.
സംസ്‌ക്കാരം വ്യാഴാഴ്ച വൈകിട്ട് നാല് മണിക്ക് ഇടപ്പള്ളി ശ്മശാനത്തില്‍.


രണ്ടു മാസത്തോളമായി രോഗബാധിതനായി കിടപ്പിലായിരുന്നു.
മകന്‍: എം പി പ്രവീണ്‍ (ദി ഹിന്ദു).

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!