

കോഴിക്കോട്: ഐ എസ് എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന ‘കാത്തുവെക്കാം സൗഹൃദ കേരളം’ എന്ന പ്രമേയത്തിലുള്ള മാനവമൈത്രി സമ്മേളനം 21ന് ശനിയാഴ്ച വൈകിട്ട് നാല് മുതല്‍ കോഴിക്കോട് സുമംഗലി ഓഡിറ്റോറിയത്തില്‍ നടക്കും.

കേരളത്തില്‍ വര്‍ധിച്ചുവരുന്ന വര്‍ഗീയ ധ്രുവീകരണം തടയുക, വിദ്വേഷ പ്രചാരണങ്ങളെ ചെറുക്കുക, വിവിധ സമുദായങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദം ഊട്ടിയുറപ്പിക്കുക, രാഷ്ട്രീയ കൊലപാതകങ്ങളും അതിക്രമങ്ങളും അവസാനിപ്പിക്കുക, സൗഹൃദ കേരളത്തിനായി യുവാക്കളെ സന്നദ്ധമാക്കുക തുടങ്ങിയ ലക്ഷ്യങ്ങളെ മുന്‍നിര്‍ത്തിയാണ് മാനവമൈത്രി സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
സംഗമത്തില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരത്തോളം യുവാക്കള്‍ പങ്കെടുക്കും.

കെ എന്‍ എം മര്‍കസുദ്ദഅ്വ ജനറല്‍ സെക്രട്ടറി സി പി ഉമര്‍ സുല്ലമി ഉദ്ഘാടനം ചെയ്യും. കെ മുരളീധരന്‍ എം പി, എളമരം കരീം എം പി, കെ കെ രമ എം എല്‍ എ, സ്വാമി ഭക്താനനന്ദ ജ്ഞാന തപസ്വി, റവ. ഫാദര്‍ ഡോ. ജെറോം ചിങ്ങന്തറ, കെ എം ഷാജി, വി ടി ബല്‍റാം, കെ ഇ എന്‍ കുഞ്ഞഹമ്മദ്, വി വസീഫ് (ഡി വൈ എഫ് ഐ), പി കെ ഫിറോസ്, (യൂത്ത് ലീഗ്), ടി ടി ജിസ്മോന്‍ (എ ഐ വൈ എഫ്), അഡ്വ. ഷമീര്‍ പയ്യനങ്ങാടി (എന്‍ വൈ എല്‍), ഡോ. ജാബിര്‍ അമാനി, റിഹാസ് പുലാമന്തോള്‍, ആസിഫലി കണ്ണൂര്‍, ആദില്‍ നസീഫ് (എം എസ് എം കേരള), സി ടി ആയിഷ ടീച്ചര്‍ (എം ജി എം കേരള), അഫ്നിദ പുളിക്കല്‍ (ഐ ജി എം കേരള) എന്നിവര്‍ സംസാരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ ഐ എസ് എം ജനറല്‍ സെക്രട്ടറി ഡോ. കെ ടി അന്‍വര്‍ സാദത്ത്, ട്രഷറര്‍ ശരീഫ് കോട്ടക്കല്‍, വൈസ് പ്രസിഡന്റ് റാഫി കുന്നുംപുറം, സെക്രട്ടറിമാരായ മുഹ്സിന്‍ തൃപ്പനച്ചി, റഫീഖ് നല്ലളം, ജിസാര്‍ ഇട്ടോളി, ഷാനവാസ് വി പി, ആസിഫ് പുളിക്കല്‍ എന്നിവര്‍ പങ്കെടുത്തു.

