ഹോസ്റ്റലിലെ ഭക്ഷ്യവിഷബാധ: ജില്ലാകളക്ടര്‍ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

Web Desk
0 Min Read

കോഴിക്കോട്: പെരുമണ്ണയിലെ സ്വകാര്യ ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാന്‍  സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ഉത്തരവ് നല്‍കിയത്. വനിതാ ഹോസ്റ്റലിലെ ഭക്ഷണം കഴിച്ച 15 വിദ്യാര്‍ഥികള്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.  ബുധനാഴ്ച വൈകിട്ടാണ് സംഭവം. ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധിക്യതര്‍ മാധ്യമങ്ങളെ അറിയിച്ചു. ഏഴ് വിദ്യാര്‍ഥികളെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.  
മനുഷ്യാവകാശ പ്രവര്‍ത്തകനായ അക്ബര്‍ അലി സമര്‍പ്പിച്ച പരാതിയിലാണ് നടപടി. റിപ്പോര്‍ട്ട് രണ്ടാഴ്ചയ്ക്കകം സമര്‍പ്പിക്കണം.

city exchange
TAGGED:
Share This Article
Leave a Comment
error: Content is protected !!