

കോഴിക്കോട്: ലണ്ടനില്‍ നടക്കുന്ന അന്താരാഷ്ട്ര ഫുഡ് സയന്‍സ് ആന്റ് ടെക്‌നോളജി കോണ്‍ഫറന്‍സില്‍ ജാമിഅ മദീനത്തുന്നൂര്‍ വിദ്യാര്‍ഥി. മുഹമ്മദ് ഉവൈസ് കല്‍പകഞ്ചേരിയാണ് കോണ്‍ഫറന്‍സില്‍ പങ്കെടുക്കുക. നവംബര്‍ 22, 23 തിയ്യതികളിലാണ് ആഗോള സമ്മേളനം. ഫുഡ് മൈക്രോബയോളജിയും ഭാവിയിലെ ഭക്ഷ്യസുരക്ഷയ്ക്കുവേണ്ട ആലോചനകളും എന്ന വിഷയത്തില്‍ മുഹമ്മദ് ഉവൈസ് പ്രബന്ധം അവതരിപ്പിക്കും.

ബൈത്തുല്‍ ഇസ്സ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ ബി എസ് സി ബോട്ടണിയും ബാച്ചിലര്‍ ഇന്‍ ഇസ്‌ലാമിക് സ്റ്റഡീസും പഠിക്കുന്ന മുഹമ്മദ് ഉവൈസ് കല്‍പകഞ്ചേരിയിലെ അബ്ദുസ്സലാമിന്റേയും ആയിശയുടേയും മകനാണ്.
