
ദുബൈ: പേസ് ഗ്രൂപ്പിന്റെ ദുബൈയിലെ ആദ്യത്തെ സ്‌കൂള്‍ റാശിദിയ്യയില്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പിഎ ഇബ്രാഹിം ഹാജി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബ്രിട്ടീഷ് പാഠ്യപദ്ധതിയാണ് പുതിയ സ്‌കൂളില്‍ അവലംബിക്കുക. പേസ് മോഡേണ്‍ ബ്രിട്ടീഷ് സ്‌കൂള്‍ എന്ന പേരിലാണ് റാശിദിയ്യയില്‍ സെപ്തംബര്‍ ഒന്നിന് സ്ഥാപനം പ്രവര്‍ത്തനമാരംഭിക്കുന്നത്. യുഎഇയിലെ ഗ്രൂപ്പിന്റെ മൂന്നാമത്തെ ബ്രിട്ടീഷ് കരിക്കുലം സ്‌കൂളാണിത്. റാശിദിയ്യയില്‍ നേരത്തേ സര്‍ക്കാറിന് കീഴില്‍ പ്രവര്‍ത്തിച്ചിരുന്ന സ്‌കൂളാണ് ഗ്രൂപ്പ് ഏറ്റെടുത്ത് പ്രവര്‍ത്തനമാരംഭിക്കുന്നതെന്ന് ഡോ. പിഎ ഇബ്രാഹിം ഹാജി പറഞ്ഞു.

