

അങ്കമാലി: മെഡിസെപ് പദ്ധതി ഇടത് സര്‍ക്കാര്‍ അട്ടിമറിച്ചതായും സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും വേണ്ടി നടപ്പാക്കിയ പദ്ധതി പ്രയോജനമില്ലാതായെന്നും കേരളസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി. ഒ പി ചികില്‍സ ഉള്‍പ്പെടെ എല്ലാ ആശുപത്രികളും എല്ലാ രോഗങ്ങള്‍ക്കും മെഡിസെപ്പ് പദ്ധതിയുടെ ആനുകുല്യം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന വ്യാപകമായി ട്രഷറികള്‍ക്ക് മുന്‍പില്‍ നടത്തുന്ന സമരത്തിന്റെ ഭാഗമായി അങ്കമാലി ട്രഷറിക്ക് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ സംസ്ഥാന വൈസ് പ്രസിഡന്റ് കെ വി മുരളി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് കെ ഒ ഡേവീസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി എം പി ഗീവര്‍ഗീസ്, എസ് ഡി ജോസ്, ടി എ ജോണി, ടി ടി കൊച്ചുത്രേസ്യ, ഓമന ലാസ്സര്‍, പോള്‍ ജോസഫ്, പി ഓ ജോര്‍ജ്ജ്, കെ യു ജോര്‍ജ്ജ്, കെ പി പോള്‍, കെ എസ് രാധാകൃഷ്ണപിള്ള, ഇ ആര്‍ ചന്ദ്രന്‍, എം ഓ അഗസ്റ്റിന്‍, ടി ജെ തോമസ് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.
