ശ്രദ്ധയാകര്‍ഷിച്ച് ബഹ്റൈന്‍ പ്രവാസികളുടെ ഷോട്ട് ഫിലിം ഇറേസര്‍

Web Desk
1 Min Read

മനാമ: പ്രവാസത്തിന്റെ നൊമ്പരങ്ങള്‍ ഉള്ളില്‍പ്പേറി ജീവിക്കുന്ന ദമ്പതിമാരുടെ ജീവിതത്തിന്റെ നേര്‍ചിത്രമായി ബഹ്റൈനില്‍ നിന്നും ഒരു ഷോട്ട് ഫിലിം. ജീവിതം ഓടിയൊളിക്കാനുള്ള ഒരു കളിയല്ലെന്നും എല്ലാവരും നിര്‍ബന്ധമായും പൊരുതിക്കളിക്കേണ്ട ഒന്നാണെന്നും അത് പറഞ്ഞു വെക്കുന്നു. കോണ്‍വെക്സ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ മുഹമ്മദ് വെമ്പായത്തിന്റെ കഥയിലും തിരക്കഥയിലും രെന്‍ജിഷ് സംവിധാനം ചെയ്ത ഫിലിമില്‍ അനുഭവ സമ്പന്നരായ കലാകാരന്മാര്‍ അണി നിരക്കുന്നു. പ്രൊഫഷനലായി അഭിനേതാക്കളല്ലെങ്കിലും വിവിധ മേഖലകളില്‍ പണിയെടുക്കുന്ന പ്രവാസികളാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ജീവിതത്തിന്റെ തിക്താനുഭവങ്ങള്‍ കഥാപാത്രങ്ങളുടെ മുഖത്ത് പ്രകടമാണ്.
നോട്ടം കുവൈത്ത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും കേരള ചലച്ചിത്ര അക്കാദമിയുടെ യവനിക അന്താരാഷ്ട്ര ചലച്ചിത്ര മേളയിലും ഗ്രാന്റ് ജൂറി അവാര്‍ഡടക്കം നിരവധി പുരസ്‌കാരങ്ങള്‍ ഇതിനകം ഇറേസറിനെ തേടിയെത്തിയിട്ടുണ്ട്.

city exchange
Share This Article
Leave a Comment
error: Content is protected !!