

അരനൂറ്റാണ്ടു മുമ്പ് പഠിച്ചി സ്‌കൂളില്‍ പഴയ കൂട്ടൂകാരെ കാണാനെത്തിയ എം എ യൂസുഫലി പഴയ ഒരേ ബെഞ്ചുകാരന്റെ കടവും വീട്ടി. അതിനിടയില്‍ ലുലു ജീവനക്കാരന്റെ മാതാവിനെ കണ്ടപ്പോള്‍ പണം തരുന്നുണ്ടോ ഇല്ലെങ്കില്‍ തന്നോട് പറഞ്ഞാല്‍ മതിയെന്നും ഉമ്മയ്ക്കുള്ള പണം ശമ്പളത്തില്‍ നിന്നും പിടിച്ചെടുക്കാമെന്നും പറഞ്ഞ് സ്‌നേഹം പ്രകടിപ്പിക്കാനും അദ്ദേഹം മറന്നില്ല.
കാരാഞ്ചിറ സ്‌കൂളിലേക്ക് ഹെലികോപ്ടറിലെത്തിയ എം എ യൂസുഫലി പിന്നീട് കാറിലാണ് തന്റെ വിദ്യാകേന്ദ്രത്തിലെത്തിയത്.

സ്‌കൂളില്‍ തനിക്കൊപ്പം ഒരേ ബെഞ്ചിലിരുന്ന് പഠിച്ച സുകുമാരനോട് വിശേഷങ്ങള്‍ ആരാഞ്ഞപ്പോഴാണ് വസ്തു ജപ്തി ചെയ്യാനിരിക്കയാണെന്നറിഞ്ഞത്. അതോടെ കടം വീട്ടി ആധാരം തിരിച്ചെടുത്തുകൊടുക്കാന്‍ അദ്ദേഹം തന്റെ കൂടെയുളളവരോട് നിര്‍ദ്ദേശിക്കുകയായിരുന്നു.
