അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ഇന്ത്യ സെമിയില്‍

Web Desk
1 Min Read

അണ്ടര്‍ 19 ഏഷ്യാകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍. ഗ്രപ്പ് എയിലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ നാല് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യ അവസാന നാലിലെത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ അഫ്ഗാന്‍ നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 48.2 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
അര്‍ധ സെഞ്ച്വറി നേടിയ ഹര്‍ണൂര്‍ സിങ്ങിന്റേയും 43 റണ്‍സെടുത്ത രാജ് ബാവയുടെയും മികവിലാണ് അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ അഫ്ഗാനെ തകര്‍ത്തത്. 74 പന്തില്‍ നിന്ന് ഒമ്പത് ഫോറുകളുടെ അകമ്പടിയോടെയാണ് ഹര്‍ണൂര്‍ സിങ് അര്‍ധസെഞ്ച്വറി തികച്ചത്.

city exchange

ഇന്ത്യക്കായി അംഗ്രിഷ് രഘുവംശിയും കൗശല്‍ താംബെയും 35 റണ്‍സ് വീതം നേടി. അഫ്ഗാനിസ്ഥാന് വേണ്ടി നൂര്‍ അഹ്മദ് നാല് വിക്കറ്റ് നേടി.

ഗ്രൂപ്പ് എയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് ഇന്ത്യ സെമിയില്‍ പ്രവേശിച്ചത്. ഒന്നാം സ്ഥാനക്കാരായ പാകിസ്താന്‍ നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു. ഗ്രൂപ്പ് ബിയിലെ ഒന്നാം സ്ഥാനക്കാരാവും സെമിയില്‍ ഇന്ത്യയെ നേരിടുക.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!