ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ ഓഗസ്റ്റ് 15നു ‘വാഴ’ കുലയ്ക്കും; ട്രെയ്ലര്‍ പുറത്തിറങ്ങി

Web Desk
2 Min Read

കൊച്ചി: ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്പലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ ഓഗസ്റ്റ് 15നു റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ പുറത്തിറങ്ങി. നര്‍മ്മ രംഗങ്ങളിലൂടെ കടന്ന് പോകുന്ന ട്രെയ്ലര്‍ യുവാക്കളെയും കുടുംബ പ്രേക്ഷകരെയും ഒരുപോലെ രസിപ്പിക്കുന്നുണ്ട്.

city exchange

വാഴയിലെ വാഴ ആന്തവും, അതിമനോഹരം.. എന്ന ഗാനവും സോഷ്യല്‍ മാധ്യമങ്ങളില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വാഴയിലെ മറ്റ് ഗാനങ്ങള്‍ ഉടന്‍ തന്നെ പുറത്തിറങ്ങും. പാര്‍വതിഷ് പ്രദീപ്, നൊമാഡിക് വോയിസ്, ഇലക്ട്രോണിക് കിളി, റാക്‌സ് റേഡിയന്റ്, രജത് പ്രകാശ്, ജയ് സ്റ്റെല്ലാര്‍ എന്നിവര്‍ അടങ്ങുന്ന വാഴ മ്യൂസിക് ടീം മെമ്പേഴ്‌സിന്റെ ഗ്രൂപ്പ് ഹെഡ് അങ്കിത് മേനോനാണ്.

സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ്, അമിത് മോഹന്‍, അനുരാജ്, അന്‍ഷിദ് അനു, അശ്വിന്‍ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, നോബി മാര്‍ക്കോസ്, കോട്ടയം നസീര്‍, അസിസ് നെടുമങ്ങാട്, അരുണ്‍ സോള്‍, രാജേശ്വരി, ശ്രുതി മണികണ്ഠന്‍, മീനാക്ഷി ഉണ്ണികൃഷ്ണന്‍, സിയാ വിന്‍സെന്റ്, സ്മിനു സിജോ, പ്രിയ ശ്രീജിത്ത്, എന്നിവരാണ് മറ്റ് താരങ്ങള്‍.

ഡബ്ല്യുബിടിഎസ് പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ് എന്നീ ബാനറില്‍ വിപിന്‍ ദാസ്, ഹാരിസ് ദേശം, പി ബി അനീഷ്, ആദര്‍ശ് നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

- Advertisement -
Ad image

നീരജ് മാധവ് ചിത്രം ‘ഗൗതമന്റെ രഥം’ത്തിന് ശേഷം ആനന്ദ് മേനോന്‍ സംവിധാനം ചെയ്ത സിനിമയാണ് ‘വാഴ- ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’. ഓഗസ്റ്റ് 15നു റിലീസിന് ഒരുങ്ങുന്ന ഈ ചിത്രം പുതുമുഖങ്ങള്‍ക്ക് ഏറെ പ്രാധാന്യം നല്‍കിയാണ് ഒരുങ്ങുന്നത്. ചിത്രത്തിന്റെ ടീസറും പോസ്റ്ററുകളും സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.

ഛായാഗ്രഹണം: അരവിന്ദ് പുതുശ്ശേരി, ചിത്രസംയോജനം: കണ്ണന്‍ മോഹന്‍, മ്യൂസിക് സൂപ്പര്‍ വിഷന്‍: അങ്കിത് മേനോന്‍, കലാസംവിധാനം: ബാബു പിള്ള, ചീഫ് അസോസിയേറ്റ്: ശ്രീലാല്‍, മേക്കപ്പ്: സുധി സുരേന്ദ്രന്‍, വസ്ത്രാലങ്കാരം: അശ്വതി ജയകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: റിന്നി ദിവാകരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: അനീഷ് നന്തിപുലം, അസോസിയേറ്റ് ഡയറക്ടര്‍: അനൂപ് രാജ്, സവിന്‍ സ, സൗണ്ട് ഡിസൈന്‍: അരുണ്‍ എസ് മണി, സൗണ്ട് മിക്‌സിംങ്: വിഷ്ണു സുജതന്‍, ആക്ഷന്‍ ഡയറക്ടര്‍: കലൈ കിങ്‌സണ്‍, പി ആര്‍ ഒ: എ എസ് ദിനേശ്, ഡിജിറ്റല്‍ പി ആര്‍ ഒ: വിപിന്‍ കുമാര്‍, ഡി ഐ: ജോയ്‌നര്‍ തോമസ്, സ്റ്റില്‍സ്: അമല്‍ ജെയിംസ്, ടൈറ്റില്‍ ഡിസൈന്‍: സാര്‍ക്കാസനം, ഡിസൈന്‍: യെല്ലോ ടൂത്ത്‌സ്.

TAGGED:
Share This Article
Leave a Comment
error: Content is protected !!