

കൊച്ചി: രാജ്യത്തെ സ്വകാര്യമേഖലയിലെ മുനിര ജനറല്‍ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐസിഐസിഐ ലൊംബാര്‍ഡ് എലിവേറ്റ് എന്ന പേരില്‍ എഐ പിന്തുണയോടെ വ്യക്തിഗത പ്ലാനുകള്‍ ലഭ്യമാക്കുന്ന ഇത്തരത്തില്‍പ്പെട്ട ആദ്യത്തെ പദ്ധതി അവതരിപ്പിച്ചു. ആധുനിക ജീവിതരീതികളും അടിയന്തര ചികിത്സാ ആവശ്യങ്ങളും ചികിത്സാരംഗത്തെ ചെലവു വര്‍ധനയും കണക്കിലെടുത്ത് വ്യക്തിഗത പ്ലാനുകള്‍ ലഭ്യമാക്കുന്ന വിപ്ലവകരമായ പദ്ധതിയാണ് എലിവേറ്റ്. ഉപയോക്താക്കള്‍ക്ക് എപ്പോഴും ഏറ്റവും മികച്ച മൂല്യം ഉറപ്പവരുത്തുന്ന ഐസിഐസിഐ ലൊംബാരഡിന്റെ പ്രതിബദ്ധതയ്ക്ക് അടിവരയിടുന്നതാണ് ഈ നൂതന പദ്ധതി.

ഉപയോക്താവിനെ കേന്ദ്രീകരിച്ച് സമഗ്രവും വഴക്കമുള്ളതുമായ സേവനങ്ങളുടെ അകമ്പടിയോടെയാണ് പ്ലാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. താഴെപ്പറയുന്നവയാണ് പ്ലാനിന്റെ പ്രധാന സവിശേഷതകള്‍:

ഇന്‍ഫിനിറ്റ് സം അഷ്വേഡ്: പരിമിത കവറേജ്, ഇന്‍ഷുര്‍ ചെയ്യുന്ന തുക എന്നീ പരിമിതികള്‍ മറികടക്കാനുള്ള സൗകര്യം. പോളിസിഉടമകള്‍ക്ക് ഒരിക്കലും കവറേജ് നഷ്ടപ്പെടില്ലെന്ന് ഉറപ്പുവരുത്തുന്നു
ഇന്‍ഫിനിറ്റ് ക്ലെയിം എമൗണ്ട്: എത്ര രൂപയ്ക്കാണോ ഇന്‍ഷുര്‍ ചെയ്തിരിക്കുന്നതെന്ന് നോക്കാതെ പോളിസിയുടെ കാലാവധി സമയത്ത് ഒരു തവണ ഇന്‍ഫിനിറ്റ് ക്ലെയിമിനുള്ള സൗകര്യം
പവര്‍ ബൂസ്റ്റര്‍ ആഡ്-ഓണ്‍: അനിശ്ചിതകാലത്തേയ്ക്ക്, ക്ലെയിമുകള്‍ കണക്കിലെടുക്കാതെ വാര്‍ഷികമായ 100 ശതമാനം സഞ്ചിത (ക്യുമുലേറ്റീവ്) ബോണസ്
ഇന്‍ഫിനിറ്റ് അഷ്വറന്‍സ്: പോളിസി എടുക്കുമ്പോള്‍ത്തന്നെ ആസ്തമ, പ്രമേഹം, രക്തസമ്മര്‍ദം, ഹൈപ്പര്‍ലിപിഡീമിയ, അമിതവണ്ണം എന്നിവയുള്ളവര്‍ക്ക് നിലവില്‍ 3 വര്‍ഷം കഴിഞ്ഞതിനു ശേഷമേ പോളിസികളുടെ കവറേജ് ലഭിക്കുവെന്നിരിക്കെ എലിവേറ്റില്‍ 30 ദിവസത്തിനു ശേഷം കവറേജ് ലഭ്യമാകും.
എഐയുടെ പിന്തുണയിലൂടെ ഉപയോക്താക്കളില്‍ നി്ന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് ഓരോ പോളിസിയും അതാത് വ്യക്തിയുടെ ആവശ്യങ്ങള്‍ക്കിണങ്ങുന്നതാണെന്ന് ഉറപ്പുവരുത്തുന്നമികച്ച കവറേജ് ശുപാര്‍ശകള്‍ നല്‍കാനും എലിവേറ്റിനു സാധിക്കും.
15 ഇന്‍-ബില്‍റ്റ് കവറുകളോടെയാണ് എലിവേറ്റിന്റെ വരവ്. വ്യക്തിഗതമാക്കുന്നതിനുള്ള വിവിധ ഓപ്ഷനുകള്‍, 20 ഗുരുതര രോഗങ്ങള്‍ക്കുള്ള കവറുകള്‍, വ്യക്തിഗത അപകടം, പ്രസവം, നവജാതശിശുക്കള്‍ക്കുള്ള കവര്‍, താമസ- യാത്രാച്ചെലവിനുള്ള ആനുകൂല്യങ്ങള്‍, പ്രിവന്‍ഷന്‍ കെയര്‍, ഇന്‍ഫ്‌ളേഷന്‍ പ്രൊട്ടക്റ്റര്‍, എയര്‍ ആംബുലന്‍സ്, വ്യക്തിഗത ഹോം കെയര്‍ തുടങ്ങിയവയും സേവനങ്ങളുടെ ഭാഗമാണ്.
ഹെല്‍ത്ത് ഇന്‍ഷുറന്‍സിലെ നവയുഗപ്പിറവാണ് എലിവേറ്റെന്ന് ഐസിഐസിഐ ലൊംബാര്‍ഡ് ഹെഡ് ഹെല്‍ത്ത് പ്രൊഡക്റ്റ്, ഓപ്പറേഷന്‍സ് ആന്‍ഡ് സര്‍വീസസ് പ്രിയ ദേശ്മുഖ് പറഞ്ഞു. ‘നൂതന സേവനങ്ങളും ഉപഭോക്തൃകേന്ദ്രീകൃത സവിശേഷതകളുമാണ് എലിവേറ്റിന്റെ മുഖമുദ്ര. എഐയുടെ പിന്തുണയോടെ ഓരോ വ്യക്തിയുടേയും സവിശേഷ ആവശ്യങ്ങള്‍ കണക്കിലെടുക്കാന്‍ എലിവേറ്റിനാകും. മറ്റെങ്ങും ലഭ്യമല്ലാത്ത വ്യക്തിഗതസേവനവും ഫ്ളെക്സിബിലിറ്റിയുമാണ് അതിന്റെ ഫലം. ഇന്‍ഫിനിറ്റ് സം അഷ്വേഡ്, ജംപ് സ്റ്റാര്‍ട്ട്, പവര്‍ ബൂസ്റ്റര്‍ എന്നീ നൂതന സവിശേഷതകളോടെ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് മേഖലയില്‍ ഞങ്ങള്‍ പുതിയ നിലവാരവും അതുവഴി ഉപയോക്താക്കള്‍ക്ക് സമാധാനവും സുരക്ഷിതത്വും സൃഷ്ടിക്കുകയാണ്,’അവര്‍ പറഞ്ഞു.

