

കോഴിക്കോട്: ജില്ലാ മദ്യനിരോധന സമിതി കണ്‍വെന്‍ഷന്‍ ദേശീയ സെക്രട്ടറി എസ് ബാബുരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കെ പി ദുര്യോധനന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ്മാരായ എ കെ മുഹമ്മദ്, ദാമോദരന്‍ കൊഴഞ്ചേരി, കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം എ, സൗദ ടീച്ചര്‍ പ്രസംഗിച്ചു. ഓഗസ്റ്റ് 11ന് മൂന്നു മണിക്ക് മുക്കം അഗസ്ത്യന്‍മുഴി സ്‌കൂളില്‍ ലഹരിക്കെതിരെ ബഹുജനസംഗമം നടത്താന്‍ തീരുമാനിച്ചു.

ഭാരവാഹികളായി നടുക്കണ്ടി അബൂബക്കര്‍ (പ്രസിഡന്റ്), സുലൈഖ രാമനാട്ടുകര, സി റഷീദ് (വൈസ് പ്രസിഡന്റുമാര്‍), ബഷീര്‍ കൊയിലാട്ട് (ജനറല്‍ സെക്രട്ടറി) എ കെ സിദ്ദിഖ്, സി ഉസ്സൈന്‍ (സെക്രട്ടറിമാര്‍), ഒ സി മുഹമ്മദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
