രാധാകൃഷ്ണന്‍ ചാക്യാട്ട് ഫോട്ടോഗ്രഫി പുരസ്‌ക്കാരം ഷിറാസ് സിതാരയ്ക്ക്

Web Desk
2 Min Read

കൊച്ചി: രാധാകൃഷ്ണന്‍ ചാക്യാട്ട് ഫോട്ടോഗ്രഫി പ്രഥമ പുരസ്‌ക്കാരം ഷിറാസ് സിതാരയ്ക്ക്. ഇന്‍സൈറ്റ് ഫോട്ടോഗ്രഫി ക്ലബ് ഫ്യുജിഫിലിമുമായി ചേര്‍ന്നാണ് ഫോട്ടോഗ്രഫി മത്സരം നടത്തിയത്. ഒന്നാം സമ്മാനമായ അരലക്ഷം രൂപയാണ് ഷിറാസ് സിതാര സ്വന്തമാക്കിയത്. പിക്‌ചോറിയല്‍ എന്ന പ്രമേയത്തിലായിരുന്നു ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിച്ചത്.

city exchange

‘ദി ലാസ്റ്റ് ലീഫ്’ എന്ന ചിത്രത്തിനാണ് പുരസ്‌ക്കാരം ലഭിച്ചത്. തിക്കോടി കടപ്പുറത്ത് വെള്ളമൊഴുകിയുണ്ടായ ചാലിന്റെ കാഴ്ച മരങ്ങളാണെന്ന് തോന്നുകയും അതില്‍ നിന്നും വീണതാണെന്ന് അനുഭവിപ്പിക്കുന്ന ഇലയുമാണ് ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പ്രകൃതി ഷിറാസിന്റെ ക്യാമറ്ക്ക് വേണ്ടി മാത്രമായി ഒറ്റ സെക്കന്റ് ഒരുക്കിവെച്ച ദൃശ്യമാണ് പുരസ്‌ക്കാരത്തിലേക്ക് നയിച്ചത്.

ഒന്നരപ്പതിറ്റാണ്ടിലേറെയായി ഖത്തറില്‍ പ്രവാസിയായ ഷിറാസ് സിതാര കോഴിക്കോട് ജില്ലയിലെ പയ്യോളി സ്വദേശിയാണ്. പയ്യോളി ജി വി എച്ച് എസ് എസ്, മടപ്പള്ളി ഗവണ്‍മെന്റ് കോളജ്, കോട്ടയം പ്രസ്‌ക്ലബ്ബിന്റെ ജേര്‍ണലിസം ആന്റ് വിഷ്വല്‍ കമ്യൂണിക്കേഷന്‍സ് എന്നിവിടങ്ങളില്‍ പഠനം. ഡോ. മുനീറ ഷിറാസാണ് ഭാര്യ. വിദ്യാര്‍ഥിയായ അബ്ദുല്‍ ഹാദിയാണ് മകന്‍. മനുഷ്യത്വത്തിന്റെ നിമിഷമായിരിക്കണം ഫോട്ടോഗ്രഫിയില്‍ അടങ്ങിയിരിക്കേണ്ട ഒരു കാര്യമെന്ന റോബര്‍ട്ട് ഫ്രാ്ങ്കിന്റെ വാക്കുകളാണ് ഷിറാസിന്റെ ആപ്തവാക്യം.

നിരവധി ഫോട്ടോഗ്രഫി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുള്ള ഷിറാസ് ഫോട്ടോഗ്രഫിയെ ഹോബിക്കപ്പുറം ജീവിതമായാണ് കാണുന്നത്.

- Advertisement -
Ad image

രണ്ടാം സമ്മാനമായ കാല്‍ ലക്ഷം രൂപ വിനോദ് അത്തോളിയും മൂന്നാം സമ്മാനമായ പതിനായിരം രൂപ സുനി നീലവും നേടി. സമാശ്വാസ സമ്മാനമായ അയ്യായിരം രൂപ വീതം അവ്‌ര, ബോണിയം കലാം, സജീവ് വാസദിനി എന്നിവരും നേടി.

പ്രഗത്ഭ ഫോട്ടോഗ്രാഫറായിരുന്ന രാധാകൃഷ്ണന്‍ ചക്യാട്ട് 2025 മെയ് 23നാണ് പൂനെയില്‍ അന്തരിച്ചത്. തൃപ്പൂണിത്തുറ തേവരക്കാവിന് സമീപമാണ് രാധാകൃഷ്ണന്റെ നാട്. സംസ്‌കൃം സ്‌കൂളിലും തേവര എസ് എച്ച് കോളജിലും പഠനം പൂര്‍ത്തിയാക്കി മുംബൈയില്‍ സ്റ്റുഡിയോ ആരംഭിച്ച രാധാകൃഷ്ണന്‍ ചാക്യാട്ട് അമിതാഭ് ബച്ചന്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, നസ്‌റുദ്ദീന്‍ ഷാ, രാഹുല്‍ ദ്രാവിഡ്, തമന്ന തുടങ്ങി ഇന്ത്യയിലെ അതിപ്രശസ്തരുടെ ചിത്രങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. അതോടൊപ്പം കാഡ്ബറി, താജ് ഹോട്ടല്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, റോക്ക, റാഡിസണ്‍ ബ്ലൂ, ക്ലബ് മഹീന്ദ്ര, ടാറ്റ കമ്യൂണിക്കേഷന്‍സ് തുടങ്ങി ഇന്ത്യയിലെ പ്രമുഖ പരസ്യ ഏജന്‍സികള്‍ക്കും കോര്‍പറേറ്റുകള്‍ക്കുമായി ക്യാമറ പ്രവര്‍ത്തിപ്പിച്ചു.

റഫീക്ക് സെയ്ദിന്റെ സഹായിയായി മുംബൈയില്‍ ഫോട്ടോഗ്രഫി ജീവിതം തുടങ്ങിയ രാധാകൃഷ്ണന്‍ ചാക്യാട്ട് പിന്നീട് ട്രാവല്‍, വെഡ്ഡിംഗ്, സെലിബ്രിറ്റി, പരസ്യം രംഗങ്ങളിലെ മികവുറ്റ ഫോട്ടോഗ്രാഫറായി മാറുകയായിരുന്നു.

ഫോട്ടോഗ്രഫി തത്പരര്‍ക്കായി പൂനെ ആസ്ഥാനമായി പിക്‌സല്‍ വില്ലേജ് എന്ന സ്ഥാപനം ആരംഭിച്ച രാധാകൃഷ്ണന്‍ ചാക്യാട്ട് ദുല്‍ഖര്‍ സല്‍മാന്‍ നായകനായ ചാര്‍ളിയില്‍ ഡേവിഡ് എന്ന കഥാപാത്രമായി വേഷമിട്ടിരുന്നു.

Share This Article
Leave a Comment
error: Content is protected !!