
ദുബൈ: ദുബൈ ഗവണ്‍മെന്റിന് കീഴിലുള്ള വിവിധ വകുപ്പുകളിലെ ഒഴിവുകളിലേക്ക് അപേക്ഷിക്കാം. 30,000 ദിര്‍ഹം (ആറ് ലക്ഷം രൂപ) വരെ ശമ്പളം ലഭിക്കുന്ന ഒഴിവുകളാണ് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ദുബൈ ഹെല്‍ത്ത് അതോറിറ്റി, മീഡിയ ഓഫിസ്, ടൂറിസം- വകുപ്പ് തുടങ്ങിയവയിലാണ് ഒഴിവുകള്‍. dubaicareers.ae/en എന്ന വെബ്സൈറ്റ് വഴി അപേക്ഷിക്കാം. യു.എ.ഇ പൗരന്‍മാര്‍ക്കും മറ്റു രാജ്യക്കാര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്.

