സംവിധായകന്‍ ജി എസ് പണിക്കര്‍ അന്തരിച്ചു

Web Desk
1 Min Read

ചെന്നൈ: പ്രശസ്ത സംവിധായകന്‍ ജി എസ് പണിക്കര്‍ അന്തരിച്ചു. അര്‍ബുദ ബാധിതനായ അദ്ദേഹം ചികിത്സയിലായിരുന്നു.

city exchange

1976ല്‍ ഏകാകിനി എന്ന ചിത്രം സംവിധാനം ചെയ്താണ് അദ്ദേഹം രംഗത്തെത്തിയത്. എം ടി വാസുദേവന്‍ നായരുടെ കറുത്ത ചന്ദ്രന്‍ എന്ന ചെറുകഥയെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ രവിമേനോനും ശോഭയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സംസ്ഥാന സര്‍ക്കാറിന്റെ മികച്ച സിനിമയ്ക്കുള്ള പുരസ്‌ക്കാരം ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ഈ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യ റോഡ് മൂവി എന്ന വിശേഷണമുള്ള സിനിമയാണ് ഏകാകിനി.

സേതുവിന്റെ നോവല്‍ പാണ്ഡവപുരം, വൈലോപ്പിള്ളിയുടെ സഹ്യന്റെ മകന്‍ എന്ന കവിതയെ ആസ്പദമാക്കി കുട്ടികളുടെ സിനിമ, ഡോക്യുഫിക്ഷന്‍ ചിത്രമായ വാസരശയ്യ, കന്നഡ ചിത്രമായ രോമാഞ്ചന, കല്ലറ പനങ്ങോട് സമരവുമായി ബന്ധപ്പെട്ട പ്രകൃതി മനോഹരീ തുടങ്ങിയവയാണ് മറ്റു സിനിമകള്‍. 2018ല്‍ മിഡ് സമ്മര്‍ ഡ്രീംസ് എന്നൊരു സിനിമയ്ക്ക് തയ്യാറെടുപ്പ് നടത്തിയിരുന്നെങ്കിലും സഫലമായില്ല.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!