

വടക്കാഞ്ചേരി: വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറും സി പി എം നേതാവുമായ കെ ശ്രീകുമാര്‍ കുഴഞ്ഞു വീണു മരിച്ചു. 62 വയസ്സായിരുന്നു.

രാവിലെ വീട്ടില്‍ കുഴഞ്ഞു വീണ അദ്ദേഹത്തെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരിക്കുകയായിരുന്നു. സി പി എം അത്താണി മുന്‍ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായ ശ്രീകുമാര്‍ വടക്കാഞ്ചേരി നഗരസഭ ഡിവിഷന്‍ 31-ാം വാര്‍ഡ് കൗണ്‍സിലറും തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍ അത്താണി മേഖല പ്രസിഡന്റുമായിരുന്നു.
