കോണ്‍ടാക്ട് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ ഇന്ന് സമാപിക്കും

Web Desk
1 Min Read

തിരുവനന്തപുരം: ചലച്ചിത്ര, ടെലിവിഷന്‍ കലാകാരന്മാരുടെയും സാങ്കേതിക വിദഗ്ധരുടെയും സംഘടനയായ കോണ്‍ടാക്ട് സംഘടിപ്പിക്കുന്ന പതിനാലാമത് ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ തൈക്കാട് ഭാരത് ഭവനില്‍ ഇന്ന് (തിങ്കള്‍) സമാപിക്കും.

city exchange

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെയും ഭാരത് ഭവന്റെയും സഹകരണത്തോടെയാണ് ഫെസ്റ്റിവല്‍. ഫെസ്റ്റിവല്‍ ബുക്ക് ‘ആന്റിന’യുടെ പ്രകാശനം ചലച്ചിത്ര സംവിധായകന്‍ രാജസേനന്‍ ഭാരത് ഭവന്‍ മെമ്പര്‍ സെക്രട്ടറി പ്രമോദ് പയ്യന്നൂരിന് നല്‍കി നിര്‍വഹിച്ചു. ആകാശവാണി തിരുവനന്തപുരം നിലയം മുന്‍ സീനിയര്‍ അനൗണ്‍സര്‍ കാഞ്ചിയോട് ജയന്‍, കോണ്‍ടാക്ട് പ്രസിഡന്റ് മുഹമ്മദ് ഷാ, ജനറല്‍ സെക്രട്ടറി സി ആര്‍ ചന്ദ്രന്‍, സെക്രട്ടറി ആശാ നായര്‍, ട്രഷറര്‍ വിനീത് അനില്‍, കനകരാഘവന്‍, റഹിം പനവൂര്‍, രത്നകുമാര്‍, സജിത വി ആര്‍, ഗോപന്‍ പനവിള, രമേഷ് അമ്മാനത്ത്, മനോജ് എസ് നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ഉടല്‍ എന്ന ചലച്ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് രഘുനന്ദന്‍, വാവ സുരേഷ് എന്നിവര്‍ അതിഥികളായി ഫെസ്റ്റിവലില്‍ പങ്കെടുത്തു.

- Advertisement -
Ad image

വൈകിട്ട് അഞ്ച് മണിക്ക് കോണ്‍ടാക്ട് ഇരുപത്തി അഞ്ചാമത് വാര്‍ഷികാഘോഷ ചടങ്ങും അവാര്‍ഡ് വിതരണവും നടക്കും. ചലച്ചിത്ര ഛായാഗ്രാഹകനും സംവിധായകനുമായ വിപിന്‍ മോഹന്‍, പ്രമോദ് പയ്യന്നൂര്‍, വിജയകൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിക്കും.

Share This Article
Leave a Comment
error: Content is protected !!