

കല്പറ്റ: വയനാട് മുസ്ലിം യത്തീംഖാന ജനറല്‍ സെക്രട്ടറിയും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറിയേറ്റ് അംഗവും വയനാട് ജില്ലാ മുസ്ലിം ലീഗിന്റെ വൈസ് പ്രസിഡണ്ടുമായിരുന്ന എം എ മുഹമ്മദ് ജമാല്‍ സാഹിബ് നിര്യാതനായി. ദീര്‍ഘനാളായി അസുഖ ബാധിതനായ അദ്ദേഹം കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരിക്കെയാണ് അന്ത്യം.

വയനാട് ജില്ലയിലെ നാല്പതോളം വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കാര്യദര്‍ശിയായ അദ്ദേഹം ജില്ലയിലെ വിദ്യാഭ്യാസ മേഖലയില്‍ മികച്ച സംഭാവനകളാണ് നല്‍കിയത്.

വ്യാഴാഴ്ച ഉച്ചക്ക് രണ്ടു മുതല്‍ നാലു വരെ പൊതുദര്‍ശനമുണ്ടാകും. തുടര്‍ന്ന് ആറ് മണിക്ക് സുല്‍ത്താന്‍ ബത്തേരിയിലുള്ള ഡബ്ല്യു എം ഒ ഇംഗ്ലീഷ് സ്കൂളിലും പൊതുദര്‍ശനം നടത്തിയ ശേഷം വൈകിട്ട് ഏഴരയ്ക്ക് സുല്‍ത്താന്‍ബത്തേരി വലിയ ജമാമസ്ജിദില്‍ മയ്യത്ത് നമസ്കാരത്തിനു ശേഷം ചുങ്കം മൈതാനിയില്‍ ഖബറടക്കും.
