

കോഴിക്കോട്: ജില്ലാ ജയിലിലെ റിമാന്റ് പ്രതി ആശുപത്രിയില്‍ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി ഹംസ (55) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

ഇയാള്‍ പൂക്കോട്ടുപാടം പൊലീസ് സ്‌റ്റേഷനില്‍ 2018ല്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയാണ്. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ഒളിവില്‍ പോയ ഇയാള്‍ കഴിഞ്ഞ മാസം 16നാണ് പിടിയിലായത്. അതിന്ശേഷം മലപ്പുറത്തും പിന്നീട് കോഴിക്കോട്ടുമായി വൃക്ക സംബന്ധമായ അസുഖത്തിന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എ ഡി എമ്മിന്റെ സാന്നിധ്യത്തില്‍ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തും.
