കോഴിക്കോട് മുഖ്യ ഖാദി കെ വി ഇമ്പിച്ചമ്മദ് ഹാജി നിര്യാതനായി

Web Desk
2 Min Read

കോഴിക്കോട്: ആറര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള കോഴിക്കോട്ടെ ഖാദി പരമ്പരയിലെ അവസാനത്തെ കണ്ണിയും ചരിത്ര പ്രസിദ്ധമായ കുറ്റിച്ചിറ മിശ്കാല്‍ പള്ളി കേന്ദ്രീകരിച്ച് ഒരു പതിറ്റാണ്ടിലേറെക്കാലം കോഴിക്കോട്ടെ മുഖ്യ ഖാദി പദം വഹിച്ചുവരുന്ന കോഴിക്കോട് മുഖ്യ ഖാദി കെ വി ഇമ്പിച്ചമ്മദ് ഹാജി പരപ്പില്‍ മൂസ ബറാമിന്റെകത്ത് നിര്യാതനായി.

city exchange

2008ല്‍ സഹോദരന്‍ ഖാദി നാലകത്ത് മുഹമ്മദ് കോയ ബാഖവിയുടെ മരണത്തിന്ന് ശേഷം 2009ല്‍ ഖാദിയായി ചുമതലയേറ്റ അദ്ദേഹം 13 വര്‍ഷമായി കോഴിക്കോട് മുഖ്യഖാദി പദം വഹിച്ചു വരികയാണ്. 1343ല്‍ ഖാദി ഫക്രുദ്ധീന്‍ ഉസ്മാനില്‍ ആരംഭിക്കുന്നതാണ് കോഴിക്കോട്ടെ ഖാദി പരമ്പര. സര്‍ക്കാര്‍ അംഗീകരിച്ച കോഴിക്കോട്ടെ ഔദ്യോഗിക ഖാദി കൂടിയാണ് അദ്ദേഹം. കോഴിക്കോട് താലൂക്കിലുള്‍പ്പെടുന്ന മഹല്ലുകളാണ് പ്രവര്‍ത്തന പരിധി.

കോഴിക്കോട്ടെ പ്രമുഖ ഖാദിയായിരുന്ന പള്ളിവീട്ടില്‍ മാമുക്കോയയാണ് പിതാവ്. പരേതയായ കാട്ടില്‍വീട്ടില്‍ കുട്ടിബി മാതാവാണ്. ഭാര്യ: കാമാക്കന്റകത്ത് പുതിയപുരയില്‍ (മൂസ ബറാമിന്റകം) കുഞ്ഞിബി. മക്കള്‍: മാമുക്കോയ, അലിനാസര്‍ (മസ്‌കത്ത്), ഹന്നത്ത് ,നസീഹത്ത് (അധ്യാപിക എം എം എല്‍ പി സ്‌കൂള്‍), സുമയ്യ, ആമിനബി. മരുമക്കള്‍: പള്ളിവീട്ടില്‍ അബ്ദുല്‍ മാലിക്, നാലകത്ത് അബ്ദുല്‍ വഹാബ്, മുല്ലാന്റകത്ത് അഹമ്മദ് കബീര്‍.

- Advertisement -
Ad image

മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകുന്നേരം നാലരയ്ക്ക് കുറ്റിച്ചിറ മിശ്കാല്‍ പള്ളിയില്‍ നിര്‍വ്വഹിച്ച ശേഷം കുറ്റിച്ചിറ മിശ്കാല്‍ പള്ളി കോമ്പൗണ്ടില്‍ പിതാവ് മാമുക്കോയ ഖാദിയുടെയും സഹോദരന്‍ നാലകത്തിന്റെയും ഖബറിടത്തിനരികെ ഖബറടക്കും.
സാമൂഹ്യ- സാംസ്‌കാരിക മേഖലയിലും പൊതുപ്രവര്‍ത്തന രംഗത്തും സജീവ സാന്നിധ്യം അറിയിച്ച അദ്ദേഹം ഖാദി ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി കൂടിയാണ്. പരമ്പരാഗത ഖാദിമാര്‍ അനുവര്‍ത്തിച്ചു വന്ന പോലെ കോഴിക്കോട്ടെ സാമൂതിരി രാജയുമായി നിറഞ്ഞ സൗഹൃദം പുലര്‍ത്തിപ്പോന്നിരുന്നു. ഇപ്പോഴത്തെ സാമൂതിരി കെ സി ഉണ്ണി അനുജന്‍ രാജയുമായി നിരവധി ചടങ്ങുകളില്‍ അദ്ദേഹം വേദി പങ്കിട്ടുണ്ട്.

വൈകുന്നേരം അഞ്ച് മണിക്ക് കുറ്റിച്ചിറ സിയസ്‌കൊ ഹാളില്‍ സര്‍വ്വകക്ഷി അനുശോചനം ചേരും. ഖാദിയോടുള്ള ആദര സൂചകമായി വൈകിട്ട് മൂന്ന് മണി മുതല്‍ അഞ്ച് മണി വരെ കുറിച്ചിറയിലും പരിസരങ്ങളിലും കടകള്‍ അടച്ച് ഹര്‍ത്താലാചരിക്കും.

ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:

വാട്‌സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb

ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha

ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1

ട്വിറ്റര്‍:
https://twitter.com/aagolavartha

ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/

യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g

ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

Share This Article
Leave a Comment
error: Content is protected !!