

ന്യൂഡല്‍ഹി: വിമാനത്തില്‍ 70കാരിയുടെ ദേഹത്തേക്ക് മദ്യലഹരിയില്‍ മൂത്രമൊഴിച്ചയാളെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തു. ബെംഗളൂരുവില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. ബഹുരാഷ്ട്ര ധനകാര്യ സേവനദാതാക്കളായ വെല്‍സ് ഫാര്‍ഗോയുടെ ഇന്ത്യയിലെ വൈസ് പ്രസിഡന്റ് ശങ്കര്‍ മിശ്രയാണ് അറസ്റ്റിലായത്.

മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നെങ്കിലും സാമൂഹിക മാധ്യമങ്ങള്‍ വഴി ഇയാള്‍ സുഹൃത്തുക്കളുമായി ബന്ധപ്പെട്ടിരുന്നു. ഇത് നിരീക്ഷച്ചാണ് പൊലീസ് ഇയാളെ കണ്ടെത്തിയത്. ഇയാള്‍ ഒരിക്കല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചതും പൊലീസിന് അന്വേഷണം എളുപ്പമാക്കി.

ന്യൂയോര്‍ക്കില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള എയര്‍ ഇന്ത്യ വിമാനത്തിലാണ് ഇയാള്‍ സഹയാത്രികയ്ക്ക് നേരെ മൂത്രമൊഴിച്ചത്. നവംബര്‍ 26നായിരുന്നു സംഭവം. വിമാനം ഇറങ്ങിയതിന് ശേഷം യാത്രക്കാരിയുമായി സംസാരിച്ചതായും നഷ്ടപരിഹാരമായി 15000 രൂപ നല്കി പ്രശ്നം ഒത്തുതീര്‍പ്പായതായും ശങ്കര്‍ മിശ്രയുടെ അഭിഭാഷകര്‍ അറിയിച്ചിരുന്നു. എന്നാല്‍ 70കാരിയുടെ മകള്‍ തുക തിരിച്ചയച്ചു കൊടുക്കുകയായിരുന്നു.
സംഭവം വിവാദവും കേസുമായതോടെ ശങ്കര്‍ മിശ്രയെ സ്ഥാപനം ജോലിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ആഗോളവാര്‍ത്ത സാമൂഹ്യ മാധ്യമ അക്കൗണ്ടുകള്‍ക്ക് താഴെ കാണുന്ന ലിങ്കുകള്‍ ക്ലിക്ക് ചെയ്യുക:
വാട്സ്ആപ്പ് ഗ്രൂപ്പിന്:
https://chat.whatsapp.com/IyMsNUuLBsVIdCocaS1ycb
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

