വാര്‍ഷികവും സനദ് ദാന സമ്മേളനവും നടത്തി

Web Desk
1 Min Read

പയ്യന്നൂര്‍: രാമന്തളി 17 തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജ് പതിനൊന്നാം വാര്‍ഷികവും നാലാം സനദ് ദാന സമ്മേളനവും വിവിധ പരിപാടികളോടെ അരങ്ങേറി.

city exchange

പ്രമുഖ പണ്ഡിതനും വാഗ്മിയുമായ സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. കോളേജ് വിദ്യാര്‍ഥികള്‍ മനോഹരമായ കലാപരിപാടികള്‍ അവതരിപ്പിച്ചു. സമസ്ത കോഴിക്കോട് ജില്ലാ മുശാവറ അംഗം സൈനുദ്ദീന്‍ ഫൈസി പാലൊളി ഈ വര്‍ഷം കോളേജില്‍ നിന്നും വിശുദ്ധ ഖുര്‍ആന്‍ മന:പാഠമാക്കിയ എട്ട് വിദ്യാര്‍ഥികള്‍ക്ക് സനദ് വിതരണം നടത്തി. രാമന്തളി അസിസ്റ്റന്റ് ഖത്തീബ് സി എച്ച് ഇബ്രാഹിം മദനി പ്രാര്‍ഥനക്ക് നേതൃത്വം നല്‍കി.

രാമന്തളി ജമാഅത്ത് കമ്മിറ്റി പ്രസിഡണ്ട് കരപ്പാത്ത് ഉസ്മാന്‍ ഉദ്ഘാടനം ചെയ്തു. യതീംഖാന പ്രസിഡണ്ട് സി കെ അഹമദ് ഹാജി അധ്യക്ഷത വഹിച്ചു. പെരുമ്പ മുസ്‌ലിം ജമാഅത്ത് പ്രസിഡണ്ട് കെ ടി സഅദുല്ല, ജമാഅത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ കെ സി അബ്ദുല്ല കോളേജ് പ്രിന്‍സിപ്പാല്‍ ഹാഫിള് അശ്‌റഫ് ഫൈസി, ഖത്തീബ് സയ്യിദ് അലവിക്കോയ തങ്ങള്‍ ബുഖാരി, ബാഖവി മര്‍ഖല്‍ ഇസ്ലാം സെക്കണ്ടറി മദ്രസ സദര്‍ മുഅല്ലിം അബ്ദുല്‍ ഗഫൂര്‍ നദ്വി, യു അബ്ദുല്‍ റഹ്‌മാന്‍, കക്കുളത്ത് അബ്ദുല്‍ ഖാദര്‍, കെ പി അബ്ദുല്‍ ഗഫൂര്‍, സി എ ഇസ്മായില്‍, പി പി മുഹമ്മദലി ഹാജി, പി കെ ഷബീര്‍, പി എം ലത്തീഫ്, എം കെ അലി ഹാജി, പി ടി വി അബ്ദുള്ള തുടങ്ങിയവര്‍ സംസാരിച്ചു.

Share This Article
Leave a Comment
error: Content is protected !!