

കൊച്ചി: എക്‌സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റിനര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഏഴു കിലോഗ്രാം കഞ്ചാവുമായി അതിഥി തൊഴിലാളികള്‍ പിടിയിലായി. എക്‌സൈസ് എന്‍ഫോസ്മെന്റ് ആന്‍ഡ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി ശ്രീരാജും പാര്‍ട്ടിയും ആലുവ അത്താണിയില്‍ നിന്നാണ് കഞ്ചാവ് പിടികൂടിയത്.

പശ്ചിമ ബംഗാള്‍ മുര്‍ഷിദാബാദ് ജില്ലയിലെ ധര്‍ലോവാരപര അജിബുല്‍ മുല്ല (23), ജാലങ്ങി താലൂക്കില്‍ സഹനാഗര്‍ വില്ലേജില്‍ സാഗര സീത നഗര്‍ 20 സാഗര്‍ (18) എന്നിവരാണ് പിടിയിലായത്.

ഒറീസ്സയില്‍ നിന്നും കിലോയ്ക്ക് 5000 രൂപ നിരക്കില്‍ കടത്തി കൊണ്ടുവന്ന് കേരളത്തില്‍ വലിയ വിലയ്ക്ക് വില്‍പ്പന നടത്തിവരികയായിരുന്നു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കെ പി പ്രമോദ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഒ എന്‍ അജയകുമാര്‍, പ്രിവന്റിവ് ഓഫീസര്‍മാരായ ബസന്ത് കുമാര്‍, ടി എസ് പ്രതീഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജോ വര്‍ഗീസ്, ശ്രീജിത്, വനിത സിവില്‍ എക്‌സൈസ് ഓഫീസര്‍ ലത എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.
