മുച്ചക്ര വാഹനങ്ങള്‍ വിതരണം ചെയ്തു

Web Desk
1 Min Read

ചാലക്കുടി: ബെന്നി ബഹനാന്‍ എം പിയുടെ ഫണ്ടിൽ നിന്നും അനുവദിച്ച അഞ്ച് മുച്ചക്ര വാഹനങ്ങൾ എറണാകുളം കളക്ടറേറ്റിൽ വിതരണം ചെയ്തു. ചാലക്കുടിയിൽ നിന്ന് പാർലമെന്‍റ് അംഗമായി തുടർച്ചയായി രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ട ബെന്നി ബഹനാന്‍റെ ആദ്യത്തെ ഔദ്യോഗിക പരിപാടിയായിരുന്നു മുച്ചക്ര വാഹനങ്ങളുടെ വിതരണം. 6 പേർക്കാണ് 2019-24 എം പി ഫണ്ടിൽ നിന്ന് വാഹനങ്ങൾ ലഭിച്ചത്.

city exchange

കഴിഞ്ഞ തവണത്തെ അവസാന ഔദ്യോഗിക പരിപാടിയും എം പി ഫണ്ടിൽ നിന്നുള്ള മുച്ചക്ര വാഹന വിതരണം തന്നെയായിരുന്നു. ഇത്തരത്തിലുള്ള നിരവധി കാരുണ്യപ്രവർത്തികളുമായി മുന്നോട്ടു പോകാൻ ആണ് ഉദ്ദേശിക്കുന്നതെന്ന് എം പി പറഞ്ഞു.

എറണാകുളം കളക്ടർ എൻ എസ് കെ ഉമേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ജില്ലാ പ്ലാനിങ് ഓഫീസർ ഇൻചാർജ് ഡോ. ശ്രീകുമാർ ടിഎൽ, ജില്ലാ സാമൂഹ്യ നീതി ഓഫീസർ ഇൻചാർജ് സ്മിത, റിസർച്ച് അസിസ്റ്റന്‍റ് രാഗേഷ് എൻ എം, സീനിയർ ക്ലാർക്ക് റെജിമോൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Share This Article
Leave a Comment
error: Content is protected !!