
ശര്‍ം എല്‍ ഷെയ്ഖ്: ശര്‍ം എല്‍ ഷെയ്ഖ് സമാധാന ഉച്ചകോടിയിലെ ഖത്തര്‍ പ്രതിനിധി സംഘത്തിന് നേതൃത്വം നല്‍കിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി മടങ്ങി.

ശര്‍ം എല്‍ ഷെയ്ഖ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറപ്പെട്ട അമീറിനെ ഈജിപ്തിലെ ജലവിഭവ ജലസേചന മന്ത്രി ഡോ. ഹാനി സേവിലം, ഈജിപ്തിലെ ഖത്തര്‍ അംബാസഡര്‍ താരിഖ് ബിന്‍ അലി അല്‍ അന്‍സാരി എന്നിവര്‍ യാത്രയാക്കി.

പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ ബിന്‍ ജാസിം അല്‍-താനി, അമീരി ദിവാന്‍ മേധാവി അബ്ദുല്ല ബിന്‍ മുഹമ്മദ് അല്‍ ഖുലൈഫി എന്നിവര്‍ ഔദ്യോഗിക പ്രതിനിധി സംഘത്തോടൊപ്പം അമീറിനൊപ്പമുണ്ടായിരുന്നു.
