ഷമീര്‍ നൂറാനി രാമല്ലൂരിന് ഡോക്ടറേറ്റ്

Web Desk
1 Min Read

പൂനൂര്‍: മര്‍കസ് പൂര്‍വ്വ വിദ്യാര്‍ഥി ഷമീര്‍ നൂറാനി രാമല്ലൂര്‍ ഡോക്ടറേറ്റ് നേടി. ഡല്‍ഹി ജെ എന്‍ യുവിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്്സ്; ഓര്‍ഗനൈസേഷന്‍ ആന്റ് ഡിസാര്‍മമെന്റില്‍ നിന്നും ഡോ. മനീഷ് ദബാദെയുടെ കീഴിലാണ് ഗവേഷണം പൂര്‍ത്തീകരിച്ചത്.
”അന്താരാഷ്ട്ര തര്‍ക്ക പരിഹാരത്തിന്റെ ഇസ്‌ലാമിക മാനം; ഫലസ്തീന്‍ ഇസ്രായേല്‍ സമാധാന പ്രക്രിയയിലെ ദൈവ ശാസ്ത്ര സംവാദങ്ങളുടെ പശ്ചാത്തലത്തില്‍” എന്നതായിരുന്നു വിഷയം.
നിലവില്‍ പേരാമ്പ്ര സി കെ ജി ഗവണ്‍മെന്റ് കോളജില്‍ ഗസ്റ്റ് ലക്ചററാണ്. ജാമിഅ മദീനത്തുന്നൂര്‍ അക്കാദമിക് കോര്‍ഡിനേറ്ററായും എസ് എസ് എഫ് സംസ്ഥാന ദഅവാ സമിതി സിന്റിക്കേറ്റ് അംഗമായും പ്രവര്‍ത്തിക്കുന്നു. അന്താരാഷ്ട്ര അക്കാദമിക് ജേണലുകളില്‍ ഇരുപത്തഞ്ചോളം റിസര്‍ച്ച് പേപ്പറുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നാല് ഇന്റര്‍നാഷണല്‍ ജേണലുകളുടെ എഡിറ്ററായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇറാന്‍ വിദേശകാര്യ മന്ത്രാലയം പ്രസിദ്ധീകരിക്കാനിരിക്കുന്ന ആണവ നയങ്ങളെ കുറിച്ചുള്ള പുസ്തകമടക്കം മൂന്ന് പുസ്തകങ്ങള്‍ ഉടന്‍ പ്രസിദ്ധീകൃതമാവും.
കോഴിക്കോട് ജില്ലയിലെ രാമല്ലൂര്‍ മൊടോങ്ങല്‍ അബ്ദുല്‍ അസീസ്- സീനത്ത് ദമ്പതികളുടെ മകനാണ്. ഭാര്യ ഉമ്മുഹബീബ. പൂനൂര്‍ ജാമിഅ മദീനത്തുന്നൂറില്‍ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസ് ബിരുദവും കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജി ബിരുദവും നേടിയ ശേഷം ജെ എന്‍ യുവില്‍ നിന്ന് ഇന്റര്‍നാഷണല്‍ റിലേഷന്‍സില്‍ ബിരുദാനന്തര ബിരുദം നേടി.

city exchange
Share This Article
Leave a Comment
error: Content is protected !!