മെയ് 22 മുതല്‍ കോവിഡ് പ്രതിദിന കണക്കുകളില്ല; പ്രതിവാരം മാത്രം

Web Desk
1 Min Read

ദോഹ: പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് മെയ് 22 മുതല്‍ നിര്‍ത്തലാക്കുമെന്നും പകരം പ്രതിവാര വിവരങ്ങളാണ് പ്രസിദ്ധീകരിക്കുകയെന്നും പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ പ്രതിദിന കോവിഡ് വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യും. പുതിയ രോഗികള്‍, ആശുപത്രി പ്രവേശനം, മരണം, വാക്‌സിന്‍ നല്കിയത്, രോഗമുക്തരായവര്‍ തുടങ്ങിയ കണക്കുകളെല്ലാം പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റില്‍ അപ്‌ഡേറ്റ് ചെയ്യും. എന്നാല്‍ സാമൂഹ്യ മാധ്യമങ്ങളില്‍ തിങ്കളാഴ്ചകളിലാണ് വിവരം നല്കുക.

city exchange

കോവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് രാജ്യത്തെ പ്രതിരോധ മാര്‍ഗ്ഗങ്ങളില്‍ നേരിയ അയവ് വരുത്തിയിട്ടുണ്ട്. സമൂഹത്തിന്റെ മികച്ച സഹകരണവും വാക്‌സിന്‍ നല്കുന്നതിലെ ഉയര്‍ന്ന നിരക്കുമാണ് അയവുകള്‍ വരുത്താന്‍ കാരണമായത്. കോവിഡിനെതിരെയുള്ള ഖത്തറിന്റെ യുദ്ധത്തിലെ വിജയമാണിതെന്നും ജീവിതം സാധാരണ രീതിയിലേക്ക് മടങ്ങിപ്പോകുകയാണെന്നും അധികൃതര്‍ അറിയിച്ചു.

മാസ്‌ക് ധരിക്കുന്നതിലുള്ള നിബന്ധനകളില്‍ മെയ് 21 മുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ആരോഗ്യകേന്ദ്രങ്ങളിലെ ജീവനക്കാരും സന്ദര്‍ശകരും പൊതു ഗതാഗത സംവിധാനങ്ങളില്‍ യാത്ര ചെയ്യുന്നവരും അതുമായി ബന്ധപ്പെട്ടവരും ഇന്‍ഡോറുകളില്‍ ജോലി ചെയ്യുന്ന ഉപഭോക്തൃ സേവന ജോലിക്കാരായ കാഷ്യര്‍മാര്‍, റിസപ്ഷനിസ്റ്റുകള്‍, സുരക്ഷാ ജീവനക്കാര്‍ എന്നിവരുമാണ് മാസ്‌ക് നിര്‍ബന്ധമായും ധരിക്കേണ്ടത്.

- Advertisement -
Ad image

ഇന്‍ഡോറിലാണെങ്കിലും സ്വന്തമായും മറ്റുള്ളവരുടേയും സുരക്ഷ മാനിച്ച് ആരോഗ്യപരമായ പ്രശ്‌നങ്ങളുള്ളവര്‍ മാസ്‌ക് ധരിക്കുന്നത് നന്നാകും. അടച്ചിട്ട ഇന്‍ഡോര്‍ പൊതുസ്ഥലങ്ങളില്‍ പ്രവേശിക്കുന്നവര്‍ വാക്‌സിനേഷന്‍ സ്റ്റാറ്റസ് പരിശോധിക്കേണ്ടതില്ല. എന്നാല്‍ പൊതുഇന്‍ഡോറില്‍ പ്രവേശിക്കുന്നവര്‍ക്ക് ഇഹ്തിറാസ് ആപ്പില്‍ പച്ചയുണ്ടായിരിക്കണം.

Share This Article
Leave a Comment
error: Content is protected !!