

കൊച്ചി: നവാഗതനായ ഡോ. ജിസ് തോമസ് സംവിധാനം ചെയ്ത് ശബരീഷ് വര്‍മ്മ, കൃഷ്ണ ശങ്കര്‍ എന്നിവരെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ട്രോജന്‍ മെയ് 20ന് തിയേറ്ററുകളില്‍ എത്തും. സില്‍വര്‍ ബ്ലൈസ് മൂവി ഹൗസിന്റെ ബാനറില്‍ ഡോ. പി സി എ ഹമീദ്, ഷീജോ കുര്യന്‍ ചേര്‍ന്ന് നിര്‍മ്മിച്ച് സംവിധായകന്‍ ജിസ് തോമസ് തന്നെ കഥയും തിരക്കഥയും സംഭാഷണവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ ഒഫീഷ്യല്‍ ട്രെയ്‌ലറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇതിനോടകം തന്നെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.

ഷീലു എബ്രഹാം, ദേവന്‍, ജൂഡ് ആന്റണി മനോജ് ഗിന്നസ്, നോബി, ബാലാജി ശര്‍മ്മ, കെ ടി എസ് പടന്നയില്‍, ഉല്ലാസ് പന്തളം, ജെയിംസ് പാറക്കല്‍ എന്നിവരും പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നു. ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹകന്റെയും ക്രിയേറ്റീവ് സംവിധായകന്റെയും ചുമതല നിര്‍വഹിച്ചിരിക്കുന്നത് മഹേഷ് മാധവ് ആണ്.
ശബരീഷ് വര്‍മ്മ തന്നെയാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് രചന നിര്‍വഹിചിരിക്കുന്നതും ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നതും ആലപിച്ചിരിക്കുന്നതും സേജോ ജോണ്‍ ആണ്. മനോരമ മ്യൂസിക്ക് ആണ് ചിത്രത്തിലെ ഗാനങ്ങളുടെ ഔദ്യോഗിക അവകാശം സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ സിനിമ റിലീസിനെത്തിക്കുന്നത് ഹൈ ഹോപ്‌സ് ഫിലിം ഫാക്ടറിയും ആശിഷ് ഫിലിം കമ്പനിയും ചേര്‍ന്ന് കൊണ്ടാണ്.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: കൃഷ്ണന്‍ നമ്പൂതിരി, ജോസഫ് തോമസ് പെരുനിലത്തു, ലിറ്റിഷ് ടി തോമസ്, കളറിസ്റ്റ്: ശ്രീകുമാര്‍ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ദീപക് പരമേശ്വരന്‍, എഡിറ്റിംഗ്: അഖില്‍, വസ്ത്രാലങ്കാരം: അരുണ്‍ മനോഹര്‍, ഡി ഐ: സിനിമ സലൂണ്‍, സ്റ്റുഡിയോ: വാക്മാന്‍ സ്റ്റുഡിയോ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: പ്രവീണ്‍ ചന്ദ്രന്‍, അസോസിയേറ്റ് ഡയറക്ടര്‍: മഹേഷ് കൃഷ്ണ, കല സംവിധാനം: സുഭാഷ് കരണ്‍, പി ആര്‍ ഒ: പി. ശിവപ്രസാദ്.

