ആവേശം 2കെ26 നവംബര്‍ 20ന് ഖത്തറില്‍

Web Desk
1 Min Read

ദോഹ: ബെഞ്ചുമ്മല്‍ ബോയ്‌സ് സംഘടിപ്പിക്കുന്ന ആവേശം 2കെ26 ചാപ്റ്റര്‍ 2: ദ സൗത്ത് ഇന്ത്യന്‍ എഡിഷന്‍ നവംബര്‍ 20 വെള്ളിയാഴ്ച ഏഷ്യന്‍ ടൗണ്‍ ആംഫിതിയേറ്ററില്‍ നടക്കും.

city exchange

കഴിഞ്ഞ വര്‍ഷം നടന്ന ആവേശം 2കെ25ന്റെ വിജയത്തിന് പിന്നാലെയാണ് ഇത്തവണ രണ്ടാം പതിപ്പുമായി സംഘാടകര്‍ എത്തുന്നത്. മലയാളം, തമിഴ് സംഗീത രംഗത്തെ പ്രമുഖ കലാകാരന്മാര്‍ പരിപാടിയില്‍ പങ്കെടുക്കും.

പരിപാടിയുടെ ഔദ്യോഗിക പോസ്റ്റര്‍, ടിക്കറ്റ് ലോഞ്ച് ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ നടന്നു. രണ്ട് സര്‍പ്രൈസ് ആര്‍ട്ടിസ്റ്റുകളെ കൂടി വരും ദിവസങ്ങളില്‍ പ്രഖ്യാപിക്കുമെന്നും സംഘാടകര്‍ അറിയിച്ചു.

ക്യുടിക്കറ്റ്‌സ് വഴിയും തെരഞ്ഞെടുക്കപ്പെട്ട ടിക്കറ്റ് കൗണ്ടറുകള്‍ വഴിയും ടിക്കറ്റുകള്‍ ലഭ്യമാണ്. പ്രത്യേക ഓഫറിന്റെ ഭാഗമായി 1,500 ടിക്കറ്റുകള്‍ ഒരു ഖത്തര്‍ റിയാലിന് ലഭ്യമാകും. ഏര്‍ലി ബേര്‍ഡ് ടിക്കറ്റ് ഓഫറുകള്‍ നവംബര്‍ 10 വരെ തുടരും. അന്വേഷണങ്ങള്‍ക്ക് 3012 6326 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!