കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാതൂരിന് സ്വീകരണം നല്‍കി

Web Desk
1 Min Read

മനാമ: ഒ ഐ സി സി ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റിയുടെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കുന്നതിനായി ബഹ്‌റൈനില്‍ എത്തിച്ചേര്‍ന്ന കണ്ണൂര്‍ ഡി സി സി ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാത്തൂറിന് ഒ ഐ സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. മനാമ റെസ്റ്റോറന്റ് ഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചത്.

city exchange

പരിപാടി ഒ ഐ സി സി ബഹ്‌റൈന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് ഗഫൂര്‍ ഉണ്ണികുളം ഉദ്ഘാടനം ചെയ്തു. ഒ ഐ സി സി കണ്ണൂര്‍ ജില്ലാ കമ്മിറ്റി പ്രസിഡന്റ് നിജില്‍ രമേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി ഷനീദ് ആലക്കാട്ട് സ്വാഗതം പറഞ്ഞു.

ചടങ്ങില്‍ ഒ ഐ സി സി ഗ്ലോബല്‍ കമ്മിറ്റി പ്രസിഡന്റ് രാജു കല്ലുംപുറം, നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനു മാത്യു, വൈസ് പ്രസിഡന്റ് ജേക്കബ് തോക്കുംതോട്, വര്‍ക്കിംഗ് പ്രസിഡന്റ് ബോബി പാറയില്‍, ഐ വൈ സി ചെയര്‍മാന്‍ നിസാര്‍ കുന്നംകുളത്തിങ്ങല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു.

ബഹ്‌റൈനിലെത്തിയ ഡി സി സി ജനറല്‍ സെക്രട്ടറി നൗഷാദ് ബ്ലാതൂറിന് കണ്ണൂര്‍ ജില്ലാ ഒ ഐ സി സി വൈസ് പ്രസിഡന്റ് സനീഷ് ഉപഹാരം നല്‍കി ആദരിച്ചു. ജില്ലാ കമ്മിറ്റി ട്രഷറര്‍ കിഷോര്‍ ചെമ്പിലോട്ട് ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!