
ഉദ്ഘാടന മത്സരം ഖത്തര്‍- ഇക്വഡോര്‍

ദോഹ: ഗള്‍ഫ് മേഖലയിലെ ആദ്യ ഫിഫ ലോകകപ്പ് 2022 ഖത്തറിന് ഇനി 100 ദിനം മാത്രം അകലം. വിവിധ ഷോപ്പിംഗ് മാളുകളില്‍ വിപുലമായ ആഘോഷങ്ങളോടെയാണ് സുപ്രിം കമ്മിറ്റി ഫോര്‍ ഡെലിവറി ആന്റ് ലെഗസി ലോകകപ്പ് 2022ന്റെ 100 ദിവസത്തെ കൗണ്ട് ഡൗണിന് തുടക്കം കുറിച്ചത്.

നേരത്തെ പ്രഖ്യാപിച്ചതില്‍ നിന്ന് വ്യത്യസ്തമായി ഒരു ദിവസം മുമ്പ് ഖത്തര്‍ ലോകകപ്പിന് തുടക്കമാകും. നവംബര്‍ 20ന് വൈകിട്ട് ഏഴ് മണിക്കാണ് ആദ്യ കളി. ആതിഥേയരായ ഖത്തര്‍ ഇക്വഡോറുമായി ഏറ്റുമുട്ടുന്ന ആദ്യ മത്സരത്തോടെ ഫിഫ ലോകകപ്പ് 2022 ഖത്തറിന് തുടക്കമാകും. നേരത്തെ നവംബര്‍ 21നായിരുന്നു ആദ്യമത്സരം നിശ്ചയിച്ചിരുന്നത്. സെനഗല്‍- നെതര്‍ലാന്റ്‌സ് മത്സരമായിരുന്നു ഉദ്ഘാടന മത്സരം നിശ്ചയിച്ചിരുന്നത്.


ആതിഥേയ രാജ്യം ആദ്യ മത്സരത്തില്‍ പങ്കെടുക്കുക എന്ന കീഴ്‌വഴക്കം പാലിക്കാനാണ് ടൂര്‍ണമെന്റ് ഒരു ദിവസം നേരത്തെ തുടങ്ങാന്‍ തീരുമാനിച്ചത്. ഈ തീരുമാനത്തിന് ഫിഫ കൗണ്‍സില്‍ അംഗീകാരം നല്കിയതോടെ പ്രഖ്യാപനം പുറത്തുവരികയായിരുന്നു.

ലോകകപ്പ് ഒരു ദിവസം മുമ്പ് ആരംഭിക്കാന്‍ തീരുമാനിച്ചതോടെ 100 ദിവസത്തേക്കുള്ള കൗണ്ട് ഡൗണിനും ഒരു ദിവസം മുമ്പേ തുടക്കമായി. നെതര്‍ലാന്റ്‌സ്- സെനഗല്‍ മത്സരം നേരത്തെ ഉച്ചക്ക് ഒരു മണിക്കായിരുന്നു നിശ്ചയിച്ചിരുന്നതെങ്കിലും പുതിയ ഷെഡ്യൂള്‍ പ്രകാരം രണ്ടാം ദിവസം വൈകിട്ട് ഏഴ് മണിക്ക് നടക്കും. കോര്‍ണിഷിലെ ഒഫീഷ്യല്‍ ക്ലോക്കില്‍ കൗണ്ട് ഡൗണ്‍ 100 ദിവസമായി മാറ്റി.
ആഗോളവാര്‍ത്ത വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക:
https://chat.whatsapp.com/IlpScimtmZI1mYF2s8WLHI
ഫേസ്ബുക്ക് പേജിന്:
https://www.facebook.com/aagolavartha
ടെലഗ്രാം:
https://t.me/joinchat/sJJyVd4C5jFlMDQ1
ട്വിറ്റര്‍:
https://twitter.com/aagolavartha
ഇന്‍സ്റ്റാഗ്രാം:
https://www.instagram.com/aagolavartha/
യൂട്യൂബ്:
https://www.youtube.com/channel/UCaCF_ZmKirRGorI6BryvU3g
ഗൂഗ്ള്‍ ന്യൂസ്:
shorturl.at/guPV7

