
ദോഹ: എണ്‍പത് ശതമാനത്തോളം ഹാര്‍ട്ട് അറ്റാക്കുകളും പ്രതിരോധിക്കാനാവുന്നവയാണെന്ന് അമേരിക്കന്‍ ഹോസ്പിറ്റല്‍സിലെ കാര്‍ഡിയോളജിസ്റ്റ് ഡോ. ബിഗേഷ് പറഞ്ഞു.

പുകവലി നിര്‍ത്തുക, ആഴ്ചയില്‍ 150 മിനുട്ടുകളെങ്കിലും കൃത്യമായി വ്യായാമം നിര്‍വഹിക്കുക, പഴങ്ങള്‍, പച്ചക്കറികള്‍, മീന്‍, പാലും പാലുത്പന്നങ്ങളും ഉള്‍പ്പെടുന്ന മികച്ച ഡയറ്റ്, രക്താതിസമ്മര്‍ദ്ദം, പ്രമേഹം എന്നിവയുടെ നിയന്ത്രണം, ആരോഗ്യകരമായ മാനസികാവസ്ഥ കാത്തുസൂക്ഷിക്കുക തുടങ്ങിയവയാണ് ഹാര്‍ട്ട് അറ്റാക്കുകള്‍ പ്രതിരോധിക്കാനുള്ള മാര്‍ഗ്ഗമെന്ന് അദ്ദേഹം പറഞ്ഞു.
