

മനസ്സിനുള്ളില്‍
ആകര്‍ഷകമായ സുഗന്ധമുള്ള
മനോഹരമായ വര്‍ണത്തിലുള്ള
നിറയെ ചെടികളും പൂക്കളും

കാലവും
അതിന്റെ ഋതു ഭേദങ്ങള്‍ക്കനുസരിച്ചു
വിവിധ വര്‍ണ്ണത്തിലുള്ള
പൂക്കളെ വിരിയിക്കുന്നു.

വയലറ്റ് ഓര്‍ക്കിഡുകള്‍ ചിരിക്കുമ്പോള്‍
മനസ്സിനുള്ളിലെ പൂക്കള്‍
വയലറ്റ് പൂക്കളുമായി
സല്ലപിക്കുകയാണ്
പൂക്കളോടും ചെടികളോടും ഒരുപാട് നേരം
സല്ലപിച്ചു കൊണ്ടിരിക്കാനും
അവയെ തലോടുന്ന മന്ദമാരുതനോടൊത്ത്
അല്‍പ നേരം സഞ്ചരിക്കാനും
ഒരുപാട് ആഗ്രഹം ഉണ്ട്
ഉടലുകള്‍
അതിനെ തടയുന്നു
മനസ്സിലെ ആ വെളുത്ത പൂവ്
ചുവന്ന പനനീര്‍ പൂവുമായി
പ്രണയത്തിലായി
പ്രണയം
അകലെ നിന്നു മാത്രം
ഒന്ന് തലോടാന്‍
ഉടലുകള്‍ അനുവദിക്കുന്നില്ല
കാലം മാറുമ്പോഴേക്കും
പനനീര്‍ പൂവ് വാടാന്‍ തുടങ്ങി
ആ വെളുത്ത പൂവ് കാത്തിരിക്കുകയാണ്
ആ ചുവന്ന പനനീര്‍ പൂവിനെ
വീണ്ടും ഒരു വസത്തിനായി
ഇനിയും വസന്തം വരുമോ എന്നറിയാതെ
മനസ്സിനുള്ളിലെ സൗരഭ്യത്തിന്റെ പൂക്കള്‍
പരിമളം പരത്തുന്നു
സൗന്ദര്യത്തെ പൊതിഞ്ഞ
ആ ചുവന്ന പൂവിനെ വീണ്ടും
കാത്തിരിക്കുകയാണ്
ആ വെളുത്ത പൂവ്.


