
ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിനായി ബൂത്തുകളില്‍ ഇരിക്കുന്ന വളണ്ടിയര്‍മാര്‍ക്ക് പരിശീലനം നല്‍കി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി ലാലു ഉദ്ഘാടനം ചെയ്തു. ആരോഗ്യം സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ റസീല ഷിഹാബ് അധ്യക്ഷത വഹിച്ചു.

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം ഐ സിറാജ്, പബ്ലിക് ഹെല്‍ത്ത് നഴ്സ് യു കെ ബിന്ദു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാഹിദ അബ്ദുല്‍ സലാം, സിമി അഷറഫ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എസ് എസ് രേഖ, വിന്ധ്യ പി എസ്, അജിത എ എ എന്നിവര്‍ പ്രസംഗിച്ചു.

ഞായറാഴ്ചയാണ് പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണം. അഞ്ച് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്കാണ് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കുക. കീഴ്മാട് ഗ്രാമപഞ്ചായത്തില്‍ 18 ബൂത്തുകളിലായാണ് മരുന്ന് വിതരണം നടക്കുക.
