

തിരുവനന്തപുരം: ഇരുന്നൂറോളം പുതുമുഖങ്ങള്‍ ഒന്നിക്കുന്ന ‘കോളനി’ എന്ന ചിത്രം ഒരുങ്ങുന്നു. മാസ്റ്റര്‍ മനാഫ് ആദിനാട് ആണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. ഡി കെ മൂവിയുടെ ബാനറിലാണ് ചിത്രം നിര്‍മിക്കുന്നത്.

മനുഷ്യരാശി ഇന്ന് നേരിടുന്ന വലിയ ഒരു പ്രശ്‌നമാണ് ചിത്രം പറയുന്നത്. പ്രണയവും നൊമ്പരവും സംഘട്ടനവും സസ്‌പെന്‍സ് നിറഞ്ഞ ക്ലൈമാക്‌സുമാണ് ചിത്രത്തിന്റെ പ്രത്യേകത. രാജാസാഹിബ്, പാഷാണം ഷാജി, മോളി കണ്ണമാലി, കോബ്രാ രാജേഷ്, അഭിലാഷ് അട്ടായം, കുളപ്പുള്ളി ലീല, വിജയന്‍ മുരുക്കുംപുഴ, ഉഷ, പാര്‍വതി എന്നിവരാണ് പ്രധാന താരങ്ങള്‍. ഇരുന്നൂറ് പുതുമുഖങ്ങളും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

ഗാനരചന: മാസ്റ്റര്‍ മനാഫ്, സുനീഷ് ശ്രീരാഗം, അനീഷ് ആശ്രമം. സംഗീത സംവിധാനം: ഡോ. ബിജു അനന്തകൃഷ്ണന്‍, ടി പി അനില്‍കുമാര്‍, കലാഭവന്‍ പത്മജ. ഗായകര്‍: ജാസി ഗിഫ്റ്റ്, ഡോ. ബിജു അനന്തകൃഷ്ണന്‍, ഷൈന്‍ ഡാനിയല്‍, പ്രസീത ചാലക്കുടി, കലാഭവന്‍ പത്മജ. പി ആര്‍ ഒ: റഹിം പനവൂര്‍.
കരുനാഗപ്പള്ളി ആലുംകടവില്‍ നടന്ന പൂജാ ചടങ്ങില്‍ സി ആര്‍ മഹേഷ് എം എല്‍എ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു. ഓഡി പ്ലസ് എന്ന ചിത്രത്തിനു ശേഷം മാസ്റ്റര്‍ മനാഫ് ആദിനാട് സംവിധാനം ചെയ്യുന്ന ചിത്രമാണ് കോളനി.

