എണ്ണ ഉത്പാദനം നിര്‍ത്താതിരിക്കാന്‍ ചൈനയിലേക്ക് റെയില്‍ മാര്‍ഗ്ഗം കയറ്റുമതി ലക്ഷ്യമിട്ട് ഇറാന്‍

Web Desk
1 Min Read

തെഹ്‌റാന്‍: ഇറാന്‍ തുറമുഖങ്ങളിലേക്കോ തിരിച്ചോ കപ്പലുകളുടെ സഞ്ചാരം തടയുന്ന യു എസ് ഉപരോധം ശക്തമായതോടെ എണ്ണ കയറ്റുമതിക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ അവലംബിക്കാന്‍ ഇറാന്‍ പദ്ധതി. റെയില്‍ മാര്‍ഗ്ഗം ചൈനയിലേക്ക് കയറ്റുമതി ചെയ്യാനാണ് ഇറാന്‍ പദ്ധതിയിടുന്നത്.

city exchange

റെയില്‍ മാര്‍ഗം ചൈനയിലേക്ക് കയറ്റുമതി നടത്താനുള്ള ശ്രമങ്ങള്‍ തുടരുന്നതായി ഇറാന്റെ എണ്ണ കയറ്റുമതി യൂണിയന്‍ വക്താവ് ഹാമിദ് ഹുസൈനി വ്യക്തമാക്കി. സാധാരണയായി കടല്‍ മാര്‍ഗമാണ് കൂടുതല്‍ ലാഭകരവും കാര്യക്ഷമവുമെന്നതിനാല്‍ റെയില്‍ മാര്‍ഗത്തിലുള്ള കയറ്റുമതി പല രാജ്യങ്ങളും ഒഴിവാക്കാറുണ്ട്. എന്നാല്‍ നിലവിലെ പ്രതിസന്ധി മറികടക്കാന്‍ ഇറാന്‍ ഇതുപോലുള്ള വ്യത്യസ്ത മാര്‍ഗങ്ങള്‍ സ്വീകരിക്കേണ്ടിവരുന്ന സാഹചര്യമാണെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

അമേരിക്കയുടെ ഉപരോധത്തെ തുടര്‍ന്ന് ഇറാന്റെ എണ്ണ കയറ്റുമതി ഗുരുതര പ്രതിസന്ധിയിലേക്കാണ് പോകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇറാനിലെ എണ്ണ സംഭരണ ടാങ്കുകള്‍ നിറഞ്ഞുവരികയാണ്.

ഉത്പാദനം നിര്‍ത്തിവയ്ക്കുന്നത് ഒഴിവാക്കാന്‍ ഇറാന്‍ ഇതിനകം തന്നെ കടലില്‍ നില്‍ക്കുന്ന ടാങ്കറുകളില്‍ എണ്ണ സംഭരിച്ച് വരുന്നുണ്ട്. ദക്ഷിണ ഇറാനിലെ പ്രധാന എണ്ണ കേന്ദ്രങ്ങളായ അഹ്‌വാസ്, അസാലുയെ എന്നിവിടങ്ങളില്‍ പഴകിയ ടാങ്കുകളും ഉപേക്ഷിക്കപ്പെട്ട സംഭരണ സൗകര്യങ്ങളും (ജങ്ക് സ്റ്റോറേജ്) ഉപയോഗപ്പെടുത്തുന്നതായാണ് വിവരം.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!