നികുതി കൊടുക്കാതെ സ്വയം മോഷ്ടാക്കളാകരുതെന്ന് മമ്മൂട്ടി

Web Desk
1 Min Read

കൊച്ചി: സ്വയം മോഷ്ടാക്കളാകാതെ എല്ലാവരും കൃത്യമായി നികുതി കൊടുക്കണമെന്ന് മമ്മൂട്ടി. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ ദേശീയ സമ്മേളനത്തിന്റെ ഭാഗമായി കെ ടി ഡി സി ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന സാംസ്‌ക്കാരിക സായാഹ്നം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

city exchange

നമ്മുടെ രാജ്യത്തിന് കൊടുക്കാനുള്ളത് നമ്മള്‍ കൃത്യമായി കൊടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റെന്ന പേര് കേട്ടാല്‍ തനിക്ക് ഭയമാണെന്നുള്ള മമ്മൂട്ടിയുടെ പരാമര്‍ശം സദസ്സില്‍ ചിരി പടര്‍ത്തി. നടക്കാനിരിക്കുന്ന സിനിമയുടെ പേരില്‍ പോലും തന്റെ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ് നികുതിയടക്കാന്‍ ആവശ്യപ്പെടുമെന്നും അങ്ങനെ ചെയ്തില്ലെങ്കില്‍ പലിശയടക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം തമാശ പറഞ്ഞു. ഇമേജിനറി ഇന്‍കംടാക്‌സ് എന്നൊരു വകുപ്പുണ്ടോ എന്നു ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ തനിക്ക് പറഞ്ഞു തരണമെന്നും അദ്ദേഹം പറഞ്ഞത് ചിരിയുണര്‍ത്തി.

കോവിഡിനെ സൂക്ഷിക്കണമെന്നും ഇല്ലെങ്കില്‍ കോവിഡ് നമ്മളെ സൂക്ഷിക്കുമെന്നും മമ്മൂട്ടി ഉദ്‌ബോധിപ്പിച്ചു. അടിച്ചുപൊളി കുറച്ചൊക്കെ കുറക്കുകയും സുരക്ഷിതത്വം പാലിക്കുകയും ചെയ്യണമെന്ന് ആവശ്യപ്പെട്ട മമ്മൂട്ടി ഇല്ലെങ്കില്‍ കോവിഡ നമ്മളെ പൊളിച്ചടുക്കുമെന്നും പറഞ്ഞു.
തോമസ് ചാഴിക്കാടന്‍ എം പി, മുന്‍ അംബാസഡര്‍ വേണു രാജാമണി, നാഗരാജു ഐ പി എസ്, ഐ സി എ ഐ പ്രസിഡന്റ് നിഹാര്‍ എന്‍ ജംബുസാരിയ, സനല്‍ കുമാര്‍, ബാബു എബ്രഹാം കള്ളിവയലില്‍, ജോമോന്‍ കെ ജോര്‍ജ്ജ്, ജലപതി, രഞ്ജിത് ആര്‍ വാര്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
വിവിധ കലാപരിപാടികള്‍ അരങ്ങേറി.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!