എറണാകുളം ഐ സി എ ഐ ഭവന് ഉപരാഷ്ട്രപതി തറക്കല്ലിട്ടു

Web Desk
2 Min Read

കൊച്ചി: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയുടെ എറണാകുളം ബ്രാഞ്ച് ഐ സി എ ഐ ഭവന് ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു തറക്കല്ലിട്ടു. ലുലു കണ്‍വെന്‍ഷന്‍ സെന്റര്‍ ബോള്‍ഗാട്ടിയില്‍ നടന്ന ചടങ്ങില്‍ ഉപരാഷ്ട്രപതി പ്രതീകാത്മകമായി തറക്കല്ലിട്ടു.

city exchange

കഠിന പ്രയത്‌നവും അച്ചടക്കവും നിയമം പാലിക്കുകയും ചെയ്യുന്നതിലൂടെ വിജയം വരിക്കാനും ദേശസ്‌നേഹം പ്രകടിപ്പിക്കാനും സാധിക്കുമെന്ന് ഉപരാഷ്ട്രപതി പറഞ്ഞു. നിയമം പാലിക്കുകയും പ്രകൃതിയേയും അയല്‍ക്കാരേയും എല്ലാവരേയും ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുകയെന്നതാണ് ദേശസ്‌നേഹം. ഇത്തരം കാര്യങ്ങളെ കുറിച്ച് ബിസിനസുകാരോട് പറഞ്ഞുകൊടുക്കാന്‍ ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്ക് ഉത്തരവാദിത്വമുണ്ട്.

വ്യവസായ രംഗത്തുള്ളവര്‍ക്ക് മാര്‍ഗ്ഗം നിര്‍ദ്ദേശം ചെയ്യുകയെന്നത് ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാരുടെ കടമയാണ്. ജനങ്ങളുടെ ജീവിതം എളുപ്പമാക്കാനും പുരോഗതിയുണ്ടാക്കാനും എളുപ്പമുള്ള ഭാഷയില്‍ കാര്യങ്ങള്‍ അവതരിപ്പിക്കണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു. ബിസിനസ് ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കേരളത്തിന് മികവുണ്ടാക്കാനാവുമെന്നതിന് തെളിവാണ് എം എ യൂസുഫലിയുടെ വിജയമെന്നും ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു എടുത്തു പഞ്ഞു.

- Advertisement -
Ad image

ജോലിയില്‍ ശ്രദ്ധിക്കുന്നതിനോടൊപ്പം രാജ്യസുരക്ഷ ജനങ്ങളെ സേവിക്കുക, പൗരന്മാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുക എന്നീ കടമകളും പാലിക്കേണ്ടതുണ്ട്. റിഫോം, പെര്‍ഫോം, ട്രാന്‍സ്‌ഫോം എന്നിങ്ങനെ മികവിന് ശ്രമിക്കണം. മാറുന്ന കാലത്തിന്റെ പ്രതിസന്ധികള്‍ അതിജീവിക്കാനുമുള്ള ഉത്തരവാദിത്വങ്ങളും ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ നിര്‍വഹിക്കണമെന്നും ഉപരാഷ്ട്രപതി ആവശ്യപ്പെട്ടു.

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍, കേരള വ്യവസായ- നിയമമന്ത്രി പി രാജീവ്, ഐ സി എ ഐ പ്രസിഡന്റ് നിഹാര്‍ എന്‍ ജംബുസാരിയ, ഐ സി എ ഐ പ്രൊഫഷണല്‍ ഡവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ബാബു അബ്രഹാം കള്ളിവയലില്‍ എന്നിവര്‍ പ്രസംഗിച്ചു.

പാര്‍മെന്റ് അംഗങ്ങളായ തോമസ്് ചാഴിക്കാടന്‍, ഹൈബി ഈഡന്‍, കൊച്ചി മേയര്‍ അഡ്വ. എം അനില്‍ കുമാര്‍, ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ എം എ യൂസുഫലി, ഐ സി എ ഐ എറണാകുളം ബ്രാഞ്ച് ചെയര്‍മാന്‍ രഞ്ജിത്ത് ആര്‍ വാര്യര്‍ എന്നിവര്‍ പങ്കെടുത്തു.
ചിറ്റൂര്‍ റോഡില്‍ 45 സെന്റ് സ്ഥലത്ത് 14 കോടിയോളം രൂപ മുടക്കി വാങ്ങിയ സ്ഥലത്താണ് ഏഴരക്കോടിയോളം രൂപ ചെലവില്‍ ഐ സി എ ഐ കെട്ടിടം നിര്‍മിക്കുന്നത്.

രളത്തിലങ്ങളോമിങ്ങോളമുള്ള ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റുമാര്‍ക്കും സി എ വിദ്യാര്‍ഥികള്‍ക്കും പുറമേ വ്യാപാര വ്യവസായ മേഖലയിലുള്ള എല്ലാവര്‍ക്കുമുള്ള ജ്ഞാനകേന്ദ്രമായി രൂപപ്പെടുത്താനാണ് പദ്ധതി.

Share This Article
Leave a Comment
error: Content is protected !!